
മുംബൈ ഒരു സ്വകാര്യ ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ജോലി പോസ്റ്റിംഗ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. വേതന കണക്കുകൂട്ടലിൽ കമ്പനിക്ക് പിഴവ് സംഭവിച്ചതോടെയാണ് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് 26 കോടി രൂപ വാർഷിക പ്രതിഫലം നൽകുമെന്നാണ് പോസ്റ്റിൽ പറഞ്ഞത്. എന്നാൽ തൊട്ട് താഴെ തന്നെ പ്രതിമാസം 20 ലക്ഷം രൂപ ലഭിക്കുമെന്ന് പറഞ്ഞു. ഇതാണ് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ കാരണം.
Also read: വയോധികയിൽ നിന്ന് അരക്കോടി തട്ടി; ബാങ്ക് മാനേജറും കാമുകനും അറസ്റ്റിൽ
ലിങ്ക്ഡിൻ പ്ലാറ്റഫോമിലാണ് കമ്പനി ജോലി ഒഴിവ് പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത് നിമിഷ നേരം കൊണ്ട് തന്നെ വൈറലാവുകയായിരുന്നു. “അസോസിയേറ്റ് – ഫൗണ്ടേഴ്‌സ് ഓഫീസ് (ഫിനാൻസ്)” എന്ന തസ്തികയിലേക്കാണ് കമ്പനി ഒഴിവ് റിപ്പോർട്ട് ചെയ്തത്. “നഷ്ടപരിഹാരവും ആനുകൂല്യങ്ങളും” എന്ന വിഭാഗത്തിന് കീഴിൽ, ശമ്പളം പോസ്റ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Also read: യുവതിയെ ബലാത്സംഗം ചെയ്യാൻ 60 കാരന്റെ ശ്രമം; ചെരുപ്പൂരിയടിക്കാൻ പഞ്ചായത്ത്; പിന്നാലെ വിവാദം
ആനുകൂല്യങ്ങളിൽ അതേ തുകയുടെ ESOP ഗ്രാന്റ്, 3.25 ലക്ഷം രൂപയുടെ വാർഷിക നിലനിർത്തൽ പ്രോത്സാഹനം, സ്ഥാപകനുമായി പ്രവർത്തിക്കാനുള്ള അവസരം എന്നിവയും പോസ്റ്റിൽ കാണാം. രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. എന്തായാലും അമളി മനസിലാക്കിയ കമ്പനി പോസ്റ്റ് റീ പോസ്റ്റ് ചെയുകയും ചെയ്തു.
one of the best job posting i have ever seen recently pic.twitter.com/u0sV1X4FGi
— Sneha (@itspsneha) March 17, 2025

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here