മുസ്ലിം ലീഗ് ജനാധിപത്യ പാർട്ടിയെന്ന് ആർഎസ്എസ്

മുസ്ലിം ലീഗിനെ ജനാധിപത്യ പാർട്ടിയായാണ് കാണുന്നതെന്ന് ആർഎസ്എസ്. അവർക്ക് വര്‍ഗീയ താല്‍പര്യമുണ്ടെന്നും എന്നാല്‍ വിവാദ പാർട്ടികളുടെ നിലപാട് ലീഗിനില്ലെന്നും ആര്‍എസ്എസ്  പ്രാന്ത കാര്യവാഹ് പി.എന്‍ ഈശ്വരന്‍ കൊച്ചിയില്‍ പറഞ്ഞു. ദില്ലിയിൽ ചർച്ച നടത്തിയത്  ജമാഅത്തെ ഇസ്ലാമിയുമായല്ല.

ചർച്ചയ്‌ക്കെത്തിയ മുസ്ലിം ബുദ്ധിജീവി സംഘത്തിൽ ജമാഅത്തെ ഇസ്ലാമി പ്രതിനിധിയും ഉണ്ടായിരുന്നു. ജമാഅത്തെ ഇസ്ലാമിയുമായി തുറന്ന ചർച്ച അവരുടെ തീവ്ര നിലപാടുകളിൽ മാറ്റമുണ്ടായാൽ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും പി.എന്‍ ഈശ്വരന്‍ പറഞ്ഞു.

കേരളത്തിലെ ക്രിസ്ത്യൻ സഭകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ സമൂഹത്തിനിടയിൽ ആർഎസ്എസിനെ കുറിച്ച് ഭയമില്ല.
സഭാ നേതൃത്വവുമായുള്ള ആശയ വിനിമയത്തിനായി സംസ്ഥാന-ജില്ലാതലത്തിൽ പ്രത്യേക സംവിധാനത്തിന് രൂപം നൽകിയതായും ആർഎസ്എസ് നേതാവ് വെളിപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News