പി ആര്‍ അരവിന്ദാക്ഷന്റെ അറസ്റ്റിന് പിന്നില്‍ ആര്‍എസ്എസ് അജണ്ട: എം എം വര്‍ഗീസ്

സിപിഐ എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നില്‍ ആര്‍എസ്എസ് അജണ്ടയാണെന്ന് സിപിഐ എം തൃശുര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്. ഇടതുപക്ഷത്തേയും സഹകരണ പ്രസ്ഥാനത്തേയും തകര്‍ക്കാണ് ശ്രമം. ഇഡിയുടേത് പകപോക്കലാണെന്നും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും എം എം വര്‍ഗീസ് പറഞ്ഞു.

Also Read; ദുരുപയോഗം, കയ്യേറ്റം, പക, ചതി; ‘റാണി’ കൊലയ്ക്ക് പിറകിലെ നിരവധി അറിയാക്കഥകളുടെ ചുരുളഴിക്കുന്ന ചിത്രം

ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയപ്പോള്‍ ഇഡി മര്‍ദിച്ചുവെന്ന് പി ആര്‍ അരവിന്ദാക്ഷന്‍ നേരത്തെ പരാതി നല്‍കിയരുന്നു.ഇതിലുള്ള പകപോക്കലാണ് അറസ്റ്റ്.

അതേസമയം കരുവന്നൂര്‍ ബാങ്ക് ക്രമകേടില്‍ ഇഡി അറസ്റ്റ് ചെയ്ത പി ആര്‍ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. രണ്ടുദിവസത്തെ കസ്റ്റഡിയപേക്ഷ ഇഡി നല്‍കിയിട്ടുണ്ട്.

Also Read: ആത്മഹത്യ ചെയ്ത നടി അപർണയുടെ കുഞ്ഞിനെ ദത്തെടുക്കാൻ താനുണ്ടെന്ന് അവന്തിക, അവളുടെ നല്ല മനസ്സിന് ബിഗ് സല്യൂട്ടെന്ന് ബീന ആന്റണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News