
മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിക്കെതിരെയുള്ള ആർ എസ് എസ് അതിക്രമത്തില്‍ പൊലീസ് കേസെടുത്തു. അഞ്ച് പേര്‍ക്കെതിരെയാണ് പൊലീസ് കേസടുത്തത്. ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
നെയ്യാറ്റിന്‍കര പൊലീസ് ആണ് കേസെടുത്തത്. കേസില്‍ തുടര്‍നടപടി ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
നെയ്യാറ്റില്‍കരയില്‍ വെച്ചാണ് ഇന്നലെ തുഷാര്‍ഗാന്ധിയെ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്. ബി ജെ പി കൗണ്‍സിലര്‍ മഹേഷിന്റെ നേതൃത്വത്തിലാണ് തുഷാര്‍ ഗാന്ധിയെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയത്. ഗാന്ധിമിത്ര മണ്ഡലം സ്ഥാപകനും പ്രമുഖ ഗാന്ധിയനുമായ പി ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് എത്തിയതായിരുന്നു തുഷാര്‍ ഗാന്ധി. ആര്‍എസ്എസിനെതിരെയുള്ള പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് ബിജെപി അക്രമികള്‍ വഴി തടഞ്ഞ് മുദ്രാവാക്യവും വിളിക്കുകയായിരുന്നു. ആര്‍എസ്എസ് മൂര്‍ദാബാദ് എന്നും ഗാന്ധിജി സിന്ദാബാദ് എന്നും മുദ്രാവാക്യം മുഴക്കിയ അദ്ദേഹം പ്രതിഷേധക്കാരെ വകവെക്കാതെ അദ്ദേഹം കാറില്‍ കയറി പോവുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here