
സാമൂഹ്യ പ്രവർത്തകൻ ടിഎസ് ശ്യാംകുമാറിന് നേരെ ആർഎസ്എസ് കയ്യേറ്റ ശ്രമം.
തമിഴ്നാട് കുഴിത്തുറയിൽ വെച്ച് ശ്യാംകുമാറിൻ്റെ പ്രഭാഷണം അലങ്കോലപ്പെടുത്താൻ ആർഎസ്എസ് പ്രവർത്തകർ ശ്രമിച്ചു. സനാതന ധർമ്മത്തെക്കുറിച്ചുള്ള പ്രഭാഷണം നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ കയ്യേറ്റ ശ്രമം ഉണ്ടായത്.
സെമിനാറിൽ സംസാരിച്ച് ഇറങ്ങവെ ഹിന്ദുത്വ വാദികൾ റോഡിൽ തടയുകയും തന്നെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ശ്യാംകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇടത് പ്രവർത്തകരുടെ സമയോചിതമായ ഇടപെടലാണ് ആക്രമണത്തെ തടഞ്ഞതെന്നും തൻ്റെ പ്രസംഗത്തോടുള്ള അസഹിഷ്ണുത നിമിത്തം കുഴിത്തുറയിൽ ഹിന്ദുത്വർ സി പി എം നേതാക്കളെ ആക്രമിച്ചുവെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റ്:
തമിഴ്നാട് കുഴിത്തുറയിൽ സി.പി. എം സനാതനധർമത്തെ കുറിച്ച് സംഘടിപ്പിച്ച സെമിനാറിൽ സംസാരിച്ച് ഇറങ്ങവെ ഹിന്ദുത്വ വാദികൾ റോഡിൽ തടയുകയും എന്നെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. സഖാക്കളുടെ സമയോചിതമായ ഇടപെടലാണ് ആക്രമണത്തെ തടഞ്ഞത്. എന്റെ പ്രസംഗത്തോടുള്ള അസഹിഷ്ണുത നിമിത്തം കുഴിത്തുറയിൽ ഹിന്ദുത്വർ സി പി എം നേതാക്കളെ ആക്രമിച്ചു. പ്രദേശത്ത് സംഘർഷം തുടരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here