
ജബൽപൂരിൽ ക്രൈസ്തവ പുരോഹിതന്മാർക്ക് നേരെ സംഘപരിവാറിന്റെ ക്രൂര മർദ്ദനം. പള്ളികളിൽ സന്ദർശനം നടത്തുന്നതിനിടെയാണ് പുരോഹിതന്മാർക്കും തീർത്ഥാടകർക്കും നേരെ വിഎച്ച്പി ബജരംഗ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. സംഭവത്തെ അപലപിച്ച ഡോ. ജോൺ ബ്രിട്ടാസ് എംപി മതപരിവർത്തനം തടയാണെന്ന പേരിൽ രാജ്യത്ത് നടക്കുന്ന അക്രമങ്ങളെ ക്രൈസ്തവർ തിരിച്ചറിയണമെന്ന് വ്യക്തമാക്കി.
മധ്യപ്രദേശിലെ ജബൽപൂരിലാണ് ക്രൈസ്തവ പുരോഹിതന്മാരെ വി എച്ച് പി ബജരംഗ് ദൾ പ്രവർത്തകരുടെ സംഘം ക്രൂരമായി മർദ്ദിച്ചത്. മാണ്ഡല പള്ളിയിലെ വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ എത്തിവവർക്ക് നേരെ മതപരിവർത്തനം ആരോപിച്ച് സംഘപരിവാർ പ്രവർത്തകർ ആക്രമം അഴിച്ചു വിടുകയായിരുന്നു. പ്രമുഖ ക്രിസ്ത്യൻ നേതാവ് ഫാദർ ഡേവിസ് ഉൾപ്പെടെയുള്ളവരെ പോലീസ് സ്റ്റേഷനിൽ വച്ചും ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
അതേസമയം ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ക്രിസ്ത്യൻ വിശ്വാസികളിൽ നിന്നും സംഘടനകളിൽ നിന്നും ഉയരുന്നത്. എന്നാൽ ആക്രമണത്തെ ന്യായീകരിച്ച് വിഎച്ച്പി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. സംഭവത്തെ അപലപിച്ച ഡോ. ജോൺ ബ്രിട്ടാസ് എംപി മതപരിവർത്തനം തടയാണെന്ന പേരിൽ രാജ്യത്ത് നടക്കുന്ന അക്രമങ്ങളെ ക്രൈസതവർ തിരിച്ചറിയണമെന്ന് വ്യക്തമാക്കി. പൊലീസ് സ്റ്റേഷനിൽ വച്ചു പോലും അക്രമം ഉണ്ടായതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ അസ്ഥിരപ്പെടുത്തുകയുൾപ്പെടെ ലക്ഷ്യമിട്ട് ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണം കടുപ്പിക്കുകയാണ് ബിജെപിയെന്ന വിമർശനങ്ങൾ ശക്തമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here