കേരള സർവ്വകലാശാലയിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ വീണ്ടും ആർഎസ്എസ് ഭാരതാംബ ചിത്രം

കേരള സർവകലാശാലയിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ വീണ്ടും ആർഎസ്എസ് ഭാരതാംബ ചിത്രം.

സെനറ്റ് ഹാളിൽ സംഘടിപ്പിക്കുന്ന അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട പരിപാടിയിലാണ് വീണ്ടും ആർഎസ്എസ് ഭാരതാംബ ചിത്രം പ്രത്യക്ഷപ്പെട്ടത്. ശ്രീപത്മനാഭ സേവാ സമിതിയാണ് പരിപാടിയുടെ സംഘാടകർ. ഗവർണറെ ആണ് ഇന്ന് വൈകുന്നേരം പരിപാടി ഉദ്‌ഘാടനം ചെയ്യാനായി നിശ്ചയിച്ചത് .

ALSO READ: ‘മതരാഷ്ട്ര വാദം ഉപേക്ഷിച്ചില്ല’; ജമാഅത്തെ ഇസ്ലാമി നേതാവിന്റെ കുറിപ്പ്

അതേസമയം ചിത്രം സർവ്വകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പരിപാടിയിൽ നിന്നും ചിത്രം നീക്കം ചെയ്യണമെന്നും സർവകലാശാല രജിസ്ട്രാർ അറിയിച്ചു. ഇല്ലെങ്കിൽ പരിപാടി റദ്ദ് ചെയ്യുമെന്ന് രജിസ്ട്രാർ അറിയിച്ചിട്ടുണ്ട്. ചിത്രം നീക്കം ചെയ്യാൻ രജിസ്ട്രാറും പോലീസും ശ്രമിക്കുകയാണ്. സെനറ്റ് ഹാളിൽ ചിത്രം വെച്ചതിനെ തുടർന്ന് എസ്എഫ്ഐ പുറത്ത് പ്രതിഷേധം നടത്തിനിരിക്കുന്നതിനിടയിലാണ് രജിസ്ട്രാർക്ക് പരാതി നൽകിയത്. പരാതിയെ തുടർന്ന് ചിത്രം മാറ്റണമെന്ന് റെജിസ്ട്രർ ആവശ്യപ്പെടുകയായിരുന്നു.

ALSO READ: ഇന്ദിരാഗാന്ധി ഭരണഘടനയെ ദുരുപയോഗം ചെയ്തെങ്കിൽ, ഇന്ന് സംഘപരിവാർ ഭരണകൂടം ഭരണഘടനയെത്തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

ഇതിനിടയിൽ, പോലീസിനെ ആർഎസ്എസ് ബിജെപി പ്രവർത്തകർ മർദ്ദിച്ചു. മാധ്യമപ്രവർത്തകർക്കും മർദ്ദനത്തിൽ പരിക്കേറ്റു. ചാൻസിലർ കൂടിയായ ഗവർണറുടെ ഇടപെടലിനെ തുടർന്ന് രജിസ്ട്രാർ പരിപാടിക്ക് അനുമതി നൽകുകയും, സംഘർഷാവസ്ഥ പോലും കണക്കിലെടുക്കാതെ, പരിപാടിക്ക് പങ്കെടുക്കാൻ ഗവർണർ യൂണിവേഴ്സിറ്റി ഹാളിൽ എത്തുകയും ചെയ്തു.

എസ്എഫ്ഐയുടെ വലിയ പ്രതിഷേധങ്ങൾക്കിടയിലാണ് ഗവർണർ പരിപാടി ഉദ്ഘാടനം ചെയ്തത്.  ജനാധിപത്യപരമായി പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഗവർണറുടെ സംഘപരിവാർ അനുകൂല നടപടികൾക്ക് എതിരെ പ്രതിഷേധം ശക്തമാക്കാൻ ആണ് എസ്എഫ്ഐയുടെ തീരുമാനം. പരിപാടികളിൽ മതപ്രഭാഷണം നടത്തരുതെന്നും യൂണിവേഴ്സിറ്റി ചട്ടത്തിൽ പറയുന്നുണ്ട്. എന്നാൽ അതും സംഘാടകർ ലംഘിച്ചു. യൂണിവേഴ്സിറ്റി സെനറ്റ് അംഗങ്ങളും ഗവർണറുടെ നടപടിയിൽ പ്രതിഷേധം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News