ക്ഷേത്രങ്ങളില്‍ ആര്‍ എസ് എസ് ശാഖയ്ക്ക് വിലക്ക്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ആര്‍ എസ് എസ് ശാഖയ്ക്ക് വിലക്ക്. സര്‍ക്കുലര്‍ പുറത്തിറക്കി ദേവസ്വം ബോര്‍ഡ്. ക്ഷേത്രങ്ങളില്‍ സംഘടനകളുടെ കൊടി സ്ഥാപിക്കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു. നാമജപഘോഷവും നിരോധിച്ചു.

ക്ഷേത്രവുമായി ബന്ധമില്ലാത്തവരുടെ ചിത്രങ്ങള്‍, ഫ്ളക്സുകള്‍, കൊടി തോരണങ്ങള്‍, രാഷ്ട്രീയ സാമുദായിക സംഘടനകളുമായി ബന്ധപ്പെട്ട് ചിഹ്നങ്ങള്‍ എന്നിവ അടിയന്തിരമായി നീക്കണം. തീവ്ര ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘടനകളുടെ ശാഖ പ്രവര്‍ത്തനം, ആയുധ പരിശീലനം, ആയോധന മുറകളുടെ അഭ്യാസം, മാസ്ഡ്രില്‍ എന്നിവ പരിശോധിക്കാന്‍ രാത്രിയില്‍ ഉള്‍പ്പെടെ മിന്നല്‍ പരിശോധന നടത്തണം. ബോര്‍ഡിന്റെ അനുമതിയില്ലാതെ അനധികൃതമായി ക്ഷേത്ര വസ്തുവില്‍ കയറി ആര്‍എസ്എസും തീവ്രാശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള കൂട്ടായ്മകളും പ്രവര്‍ത്തിക്കുന്നത് നിരോധിച്ചു. നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നോട്ടീസ് നല്‍കുന്നതടക്കം നിയമനടപടികള്‍ സ്വീകരിക്കും. ആവശ്യമെങ്കില്‍ പൊലീസിന്റെയും ജില്ലാഭരണകൂടത്തിന്റേയും സേവനം ലഭ്യമാക്കണമെന്നും സര്‍ക്കുലറിലൂടെ അറിയിച്ചു.

Also Read: ഇസ്രയേൽ ആക്രമണത്തിൽ വീടും ബന്ധുക്കളെയും നഷ്ടപ്പെട്ട പലസ്തീൻ യുവതിയെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

ക്ഷേത്ര ഉപദേശകസമിതികളെ കൂടാതെ ഒരു സമിതിയും ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കുന്നത് അനുവദിക്കില്ല. ക്ഷേത്രോത്സവങ്ങള്‍, ചടങ്ങുകള്‍ എന്നിവയുടെ നോട്ടീസ്, ലഘുലേഖ എന്നിവയില്‍ വ്യക്തികളുടെ ചിത്രങ്ങളോ ചിഹ്നങ്ങളോ ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്. ദേവസ്വങ്ങളിലെ അംഗീകൃത ഉപദേശകസമിതിയിലെ അംഗങ്ങള്‍ അടക്കമുള്ളവര്‍ ദേവസ്വം ബോര്‍ഡിന് എതിരായി ക്ഷേത്രത്തിനകത്തും ക്ഷേത്ര വസ്തുവിലും മൈക്ക് സ്ഥാപിച്ച് ‘നാമജപഘോഷം’ എന്ന പേരില്‍ പ്രതിഷേധ യോഗം ചേരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ ക്ഷേത്രത്തിന്റെ സമാധാന അന്തരീക്ഷത്തിന് വിരുദ്ധമാണ്. ‘നാമജപഘോഷം’ എന്ന പേരിലോ മറ്റേതെങ്കിലും പേരിലോ പ്രതിഷേധ യോഗങ്ങള്‍ ക്ഷേത്ര വസ്തുവില്‍ ചേരുന്നത് നിരോധിച്ചു. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുന്ന പക്ഷം ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ അറിയിച്ചു.

Also Read: കേരളത്തിൽ ലിയോയുടെ ഫേക്ക് ടിക്കറ്റ്, 300 രൂപ കൊടുത്ത് വാങ്ങിയർ ചതിക്കപ്പെട്ടു: ആരോപണവുമായി യുവാക്കൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here