
കേരള സർവകലാശാലയിൽ ആക്രമണം നടത്തിയ RSS ഗുണ്ടകളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സർവകലാശാലയിൽ കലാപത്തിന് ആസൂത്രണം നടത്തുകയും ക്രിമിനലുകളെ എത്തിക്കുകയും ചെയ്തത് ബിജെപി യുടെ സിൻഡിക്കേറ്റ് അംഗങ്ങളായ ഗോപകുമാർ, വിനോദ് കുമാർ എന്നിവരാണ്. ജനാധിപത്യ പ്രതികരണങ്ങളെ വേട്ടയാടിയത് ബിജെപിക്കാരായ സിൻഡിക്കേറ്റ് അംഗങ്ങളുടെ നിർദ്ദേശപ്രകാരവും സാന്നിധ്യത്തിലുമാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ബിജെപിക്കാരായ അംഗങ്ങളെ സിൻഡിക്കേറ്റിൽ നിന്ന് പുറത്താക്കണം.
RSS ക്രിമിനലുകൾ നിയമവാഴ്ച തകർക്കാൻ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. സർവകലാശാലയുടെ സമാധാനാന്തരീക്ഷം ഇല്ലാതാക്കാനും സർവകലാശാലയെ കൈപ്പിടിയിലൊതുക്കാനും RSS ശ്രമിച്ചാൽ കൈയ്യും കെട്ടിയിരിക്കില്ല. ഭീഷണിയും ബലപ്രയോഗവും അനുവദിക്കില്ല. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണം. അക്രമികൾക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കണമെന്നും DYFI ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
ALSO READ: “സർവകലാശാലകളിലും കലാലയങ്ങളിലും സംഘപരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നു” : ശശികുമാർ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here