സ്പീക്കർ എ എൻ ഷംസീറിനെതിരെ കൊലവിളി മുദ്രാവാക്യവുമായി വീണ്ടും സംഘപരിവാർ

കൊലവിളി മുദ്രാവാക്യവുമായി വീണ്ടും സംഘപരിവാർ. സംഘപരിവാർ സംഘടനകൾ പാലക്കാട് കൊപ്പത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് സ്പീക്കർ എ എൻ ഷംസീറിനും യൂത്ത് ലീഗിനും എതിരെ  കൊലവിളി മുദ്രാവാക്യം മുഴക്കിയത്.
വിവിധ സംഘപരിവാർ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് കൊപ്പത്ത് പ്രതിഷേധ പ്രകടനം നടന്നത്. പ്രകടനത്തിൽ സ്പീക്കർ എ എൻ ഷംസീർ, മുസ്ലിം ലീഗ്, യൂത്ത് ലീഗ് സംഘടനകൾക്കും എതിരെ കൊലവിളി മുദ്രാവാക്യം ഉയർത്തി. വർഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർ പാണക്കാട്  കുടുംബത്തിനെതിരെയും മുദ്രാവാക്യം മുഴക്കി.
മുദ്രാവാക്യം വിളിക്കുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സംഭവത്തില്‍ പട്ടാമ്പി പൊലീസ് കേസെടുത്തു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News