ആര്‍എസ്എസ് നേതാവ് കെ സി കണ്ണന്‍ പ്രതിയായ കോടികളുടെ തട്ടിപ്പ് കേസ്; അന്വേഷണം ഊര്‍ജ്ജിതം

ആര്‍എസ്എസ് മുന്‍ സഹസര്‍കാര്യവാഹ് കെ സി കണ്ണന്‍ പ്രതിയായ കോടികളുടെ തട്ടിപ്പ് കേസില്‍ അന്വേഷണം ഊര്‍ജ്ജിതം. തട്ടിപ്പില്‍ കൂടുതല്‍ ആര്‍എസ്എസ്- ബിജെപി നേതാക്കള്‍ക്ക് ബന്ധമെന്ന് സൂചന. കൂടുതല്‍ ആര്‍എസ്എസ് നേതാക്കള്‍ കുടുങ്ങിയേക്കുമെന്നും വിവരം ലഭിക്കുന്നുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്.

ALSO READ:നിഖിൽ വാഗ്ലെയുടെ കാറിന് നേരെ ആക്രമണം; ചില്ലുകൾ അടിച്ചു തകർത്തു, അക്രമം നടത്തിയത് ബിജെപി പ്രവർത്തകർ

സ്‌ക്രാപ്പ് നല്‍കാമെന്ന് പറഞ്ഞ് മൂന്നരക്കോടി രൂപ തട്ടിയ കേസിലാണ് ബിജെപി ദേശീയ നേതാവും ഭാര്യയും അറസ്റ്റിലായത്. ബിജെപി നേതാവും ആര്‍എസ്എസ് മുന്‍ ദേശീയ നേതാവുമായ കെ സി കണ്ണനും ഭാര്യ ജീജാ ഭായിയുമാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ അടച്ചുപൂട്ടിയ ഫാക്ടറിയുടെ ഉപകരണങ്ങള്‍ നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയുടെ ഉടമ എബിവിപി മുന്‍ ദേശീയ നേതാവാണ്. ബംഗളൂരു സ്വദേശിയുടെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ALSO READ:വയനാട്ടില്‍ വനംവാച്ചര്‍ക്കുനേരെ വന്യജീവി ആക്രമണം; കടുവയെന്ന് സംശയം

കേസില്‍ കെ സി കണ്ണനും ഭാര്യ ജീജാ ഭായിയും ഉള്‍പ്പടെ 4 പ്രതികളാണ് നിലവിലുള്ളത്. മറ്റ് പ്രതികളായ അഡ്വ. സുരേഷ് കുമാര്‍, അഡ്വ. മനോജ് എന്നിവരുടെ പങ്കിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്തും. കൂടുതല്‍ ചോദ്യം ചെയ്യലിനായി റിമാന്‍ഡ് പ്രതികളായ കണ്ണനെയും ജീജയേയും കസ്റ്റഡിയില്‍ വാങ്ങുമെന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കാമെന്നും ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News