
കൊക്രോച്ച് ജനത പാർട്ടി തരംഗത്തിൽ അസ്വസ്ഥരായി ആർ എസ് എസ്. സർക്കാരിനെതിരെയുള്ള അരാജകത്വപരമായ ഡിജിറ്റൽ ആക്ടിവിസമാണ് സി ജെ പി നടത്തുന്നതെന്ന് ആർ.എസ്.എസ് അനുകൂല പ്രസിദ്ധീകരണമായ ‘ഓർഗനൈസറി’ൽ ലേഖനം. ട്രോൾ കൂട്ടായ്മയ്ക്ക് പിന്നിൽ രാജ്യത്തിന് പുറത്തു നിന്നുള്ള ഗൂഢാലോചനയുണ്ടെന്നും, യുവതലമുറയെ സർക്കാരിനെതിരെ തിരിക്കാനാണ് ഇത് ശ്രമിക്കുന്നതെന്നും ഓർഗനൈസറിലെ ലേഖനങ്ങൾ ആരോപിക്കുന്നത്. നേരത്തെ സംഘപാരിവാർ കേന്ദ്രങ്ങൾ കോക്രോച്ച് പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെകിന് എതിരെ വധഭീഷണി മുഴക്കിയിരുന്നു.
അതേസമയം ഹാക്ക് ചെയ്യപ്പെട്ട സി ജെ പിയുടെ വെബ്സൈറ്റ് വീണ്ടെടുത്തു. പരീക്ഷ നടത്തിപ്പ് വീഴ്ച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടിട്ടുള്ള നിവേദനത്തിൽ 5 ലക്ഷത്തിലധികം പേരാണ് ഒപ്പിട്ടത്. പാറ്റകൾ എല്ലാം അതിജീവിക്കും, പരീക്ഷകളെ തമാശയായി കാണുന്ന വിദ്യാഭ്യാസ മന്ത്രിയേക്കാൾ മികച്ചൊരാളെ ഇന്ത്യയിലെ വിദ്യാർത്ഥികൾ അർഹിക്കുന്നുണ്ട്,’ അഭിജിത് ദീപ്‌കെ പറഞ്ഞു.
ALSO READ: തെറ്റ് പറ്റി പോയി; ഉത്തര കടലാസിന്റെ പകർപ്പ് മാറി നൽകിയെന്ന് സമ്മതിച്ച് സിബിഎസ്ഇ
നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ഈ വർഷത്തെ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതോടെ നിരവധി കുട്ടികൾ ആത്മഹത്യ ചെയ്യുകയും വലിയ വിവാദങ്ങൾക്ക് കാരണമാവുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചുകൊണ്ടാണ് സി.ജെ.പി വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ നീക്കം ചെയ്യാനുള്ള ക്യാമ്പയ്‌നുമായി രംഗത്തെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

