റബ്ബർ ബോർഡിനെ കാവിവത്കരിക്കാൻ കേന്ദ്രം; രാഷ്ട്രീയ നിയമനത്തിലൂടെ ബിജെപി നേതാവ് എൻ ഹരിയെ ചെയർമാനാക്കി

സർക്കാർ സ്ഥാപനമായ റബ്ബർ ബോർഡിനെ കാവിവത്കരിക്കാൻ കേന്ദ്രം. റബ്ബർ ബോർഡിന്റെ ചെയർമാൻ സ്ഥാനത്ത് വീണ്ടും രാഷ്ട്രീയ നിയമനം. ബിജെപി നേതാവ് എൻ ഹരിയെയാണ് രാഷ്ട്രീയ നിയമനത്തിലൂടെ റബ്ബർ ബോർഡിന്റെ ചെയർമാനാക്കിയത്. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ടു.

നേരത്തെ ബിജെപി നേതാവായ കൊല്‍ക്കത്ത സ്വദേശിയായ ഡോ: സാവര്‍ ധനാനിയ ഐഐഎസ് കേഡര്‍ ഇതര ആദ്യ ചെയര്‍മാനായി തിരഞ്ഞെടുത്തിരുന്നു. ഐഎഎസ് കേഡറിനു പുറത്തേക്ക് ചെയർമാൻ പദവി നൽകാൻ നേരത്തെ തീരുമാനിച്ചത് രാഷ്ട്രീയ നിയമനത്തിനാണ് എന്ന വിമർശനം ഉയർന്നിരുന്നു.

also read; യു.ഡി.എഫ് സർക്കാറിൻ്റെ സംഘ്പരിവാർ ദാസ്യം വി.സിമാർ ചൂഷണം ചെയ്യുന്നു; കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഐ.എൻ.എൽ

ഇതുവരെ ഐഎഎസ് ഉദ്യോ​ഗസ്ഥരോ റബ്ബർ മേഖലയിലെ വിദ​ഗ്ധരോ ആയിരുന്നു റബ്ബർ ബോർഡിനെ നയിച്ചിരുന്നത്. എന്നാൽ റബ്ബർ ബോർഡിന്റെ സ്വതന്ത്ര സ്വഭാവം അട്ടിമറിക്കാനാണ് കേന്ദ്രത്തിന്റെ ഈ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News