ആഗോള വിപണിയിലെ വില വർദ്ധനവ്; റബർ വില വർധിപ്പിക്കാനൊരുങ്ങി റബർ ബോർഡ്

കൈരളി ന്യൂസ് വാർത്ത ശരിവെച്ച് റബർ ബോർഡ് നീക്കം. അഗോള വിപണിയിലെ വില വർദ്ധനവിൻ്റെ പശ്ചാതലത്തിൽ റബർ വില വർദ്ധിപ്പിക്കാൻ റബർ ബോർഡ് ഇടപെടുന്നു. തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് റബർ കയറ്റുമതി ചെയ്യാനുള്ള തീരുമാനത്തിലേക്ക് റബർ ബോർഡ് കടക്കുന്നത്. അഗോള വിപണിയിൽ അടിക്കടി വില വർദ്ധിച്ചിട്ടും ആഭ്യന്തര മാർക്കറ്റിൽ വില വർദ്ധിപ്പിക്കാനുള്ള ഒരിടപെടലും റബർ ബോർഡിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വില വർദ്ധിപ്പിക്കാനുള്ള നീക്കമാണ് ബോർഡ് നടത്തുന്നത്. റബർ ഉത്പാദക സംഘങ്ങളിൽ നിന്നും റബർ സംഭരിച്ച് കയറ്റുമതി ചെയ്യാനാണ് ബോർഡിൻ്റെ നീക്കം.

Also Read: മുംബൈയില്‍ വെടിയേറ്റ കൈപ്പത്തിയുമായി 30കിലോമീറ്റര്‍ ബസ് ഓടിച്ചു ഡ്രൈവര്‍; രക്ഷപ്പെട്ടത് 35 ജീവനുകള്‍

ഇതിനെ കുറിച്ച് ആലോചിക്കാൻ വെള്ളിയാഴ്ച്ച റബർ മ്പോർഡിൻ്റെ നിർണ്ണായക യോഗം കോട്ടയത്ത് ചേരും. കോട്ടയത്ത് മത്സരിക്കണമെങ്കിൽ റബർ വില 250 ആയി വർദ്ധിപ്പിക്കണമെന്ന് തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു. സ്വഭാവികമായും വില ഉയരേണ്ട കാലത്ത് തങ്ങളുടെ ഇടപെടലിൻ്റെ ഭാഗമായിട്ടാണ് വില വർദ്ധിപ്പച്ചതെന്ന് വരുത്താനാണ് എൻഡിഎ മുന്നണിയുടെ നീക്കം. എന്തായാലും തിരഞ്ഞെടുപ്പ് കാലത്തെങ്കിലും വില വർദ്ധിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.

Also Read: കടമെടുപ്പ് പരിധി കേസ്; കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുന്നതിൽ കേന്ദ്രം ഇന്ന് തീരുമാനം അറിയിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News