തൃശ്ശൂരില്‍ റബ്ബര്‍ പാല്‍ മോഷണം; 2 പേര്‍ അറസ്റ്റില്‍

തൃശ്ശൂരില്‍ റബ്ബര്‍ തോട്ടത്തില്‍ നിന്നും റബ്ബര്‍ പാല്‍ മോഷ്ടിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. വടക്കാഞ്ചേരി മലാക്ക സ്വദേശി ജിനു (18 ), വീട്ടിപ്പാറ സ്വദേശി അജിത്ത് (34) എന്നിവര്‍ അറസ്റ്റിലായി. വിയ്യൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

READ ALSO:കോതമംഗലത്ത് ബസ്സിടിച്ച് അപകടം; 2 ബൈക്ക് യാത്രികര്‍ മരിച്ചു

വിയ്യൂര്‍ ആനപ്പാറയില്‍ വര്‍ഗീസ് എന്നയാളുടെ റബ്ബര്‍ തോട്ടത്തിലെ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന 45 കിലോ റബ്ബര്‍ പാലാണ് പ്രതികള്‍ മോഷ്ടിച്ചത്. റബ്ബര്‍ പാല്‍ വില്‍ക്കുന്ന കടകളും, സിസിടിവി ക്യാമറകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ലഹരി ഉപയോഗത്തിന് പണം കണ്ടെത്തുന്നതിനാണ് മോഷണം നടത്തിയത്. മദ്യപാനികളും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായ പ്രതികള്‍ നിരവധി അടിപിടി കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. മോഷണത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

വിയ്യൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ സി ബൈജുവിന്റെ നേതൃത്വത്തില്‍ എസ് ഐ മോഹന്‍ദാസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ തോമസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, മുഹമ്മദ് ഷാഫി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

READ ALSO:പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് പിതാവും രണ്ടു മക്കളും മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News