കിളിമാനൂരിൽ റബ്ബർ പുരക്ക് തീ പിടിച്ചു, സമീപത്തെ പഴയ കെട്ടിടത്തിലേയ്ക്കും തീപടർന്നു: അഞ്ചുലക്ഷം രൂപയുടെ നഷ്ടം

കിളിമാനൂരിൽ റബ്ബർ പുരയ്ക്ക് തീ പിടിച്ചു. കിളിമാനൂർ ഈന്തന്നൂർ വൃന്ദാവനത്തിൽ ഡോക്ടർ ആർ എസ് പ്രശാന്തന്റെ ഉടമസ്ഥയിലുള്ള റബ്ബർ പുരയ്ക്കാണ് തീ പിടിച്ചത്. വൈകുന്നേരം 7.30 മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. റബ്ബർപുര കത്തി സമീപത്തെ പഴയ കെട്ടിടത്തിലേയ്ക്കും തീപടർന്നു. റബ്ബർപുര പൂർണ്ണമായും കെട്ടിടം ഭാഗിഗമായി കത്തിയമർന്നു. തീ പിടിക്കുന്നത് കണ്ടതോടെ സമീപ വാസികൾ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയും കല്ലമ്പലത്തു നിന്നും വെഞ്ഞാറമൂടു നിന്നും എത്തിയ ഫയർ ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. റബ്ബർ പുരയിലുണ്ടായിരുന്ന 500 ൽ അധികം ഷീറ്റുകൾ പൂർണ്ണമായും കത്തി നശിച്ചു. തീ പിടുത്തത്തിൽ 5 ലക്ഷം രൂപയുടെ നഷ്ടം ഉള്ളതായാണ് നിഗമനം.

ALSO READ: ‘ഐഎഎസ് സ്വപ്‌നം സഫലമാവാത്തതിനാല്‍ പോകുന്നു’; ബാങ്ക് ഉദ്യോഗസ്ഥ ജീവനൊടുക്കിയ നിലയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News