‘അവനെങ്ങോട്ടും പോകുന്നില്ല’: ബ്രൂണോ റയൽ മാഡ്രിഡിലേക്കെന്ന വാർത്തകൾ തള്ളി അമോറിം

AMORIM BRUNO FERNANDES

ബ്രൂണോ ഫെർണാണ്ടസ് റയൽ മാഡ്രിഡിലേക്ക് പോകുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് യുണൈറ്റഡ് മാനേജർ റൂബൻ അമോറിം. ക്ലബ്ബ് വിടരുതെന്ന് താൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മറ്റെവിടേക്കെങ്കിലും പോകാൻ ക്ലബ്ബ് ആഗ്രഹിക്കുന്നില്ലെന്നും അമോറിം വ്യക്തമാക്കി.

“ബ്രൂണോ ഫെർണാണ്ടസ് റയൽ മാഡ്രിഡിലേക്കോ? അത് സംഭവിക്കില്ല. അവൻ എങ്ങോട്ടും പോകുന്നില്ല. ഒരു ദിവസം ഞങ്ങൾക്ക് വീണ്ടും പ്രീമിയർ ലീഗ് ജയിക്കണം. അതിന് അദ്ദേഹം ഞങ്ങളുടെ ഒപ്പം വേണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്… ബ്രൂണോ പോകില്ല, ഞാൻ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്,” അമോറിം പറഞ്ഞു.

ALSO READ; ‘ഞങ്ങൾ കുടുങ്ങിക്കിടന്നതിൽ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്’: സുനിത വില്യംസ്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊന്നാണ് ബ്രൂണോ ഫെർണാണ്ടസ്. ഈ സീസണിലും ബ്രൂണോ മികച്ച ഫോമിലാണ്. ഈ സീസണിലെ എല്ലാ മത്സരങ്ങളിൽ നിന്നുമായി ഫെർണാണ്ടസ് 16 ഗോളുകൾ നേടിയിട്ടുണ്ട്. ക്ലബ്ബിലെ മറ്റൊരു താരത്തിനും ഗോളിൻ്റെ എണ്ണത്തിൽ രണ്ടക്ക സംഖ്യയിൽ എത്താൻ കഴിഞ്ഞിട്ടില്ല.

ENGLISH NEWS SUMMARY: United manager Ruben Amorim has dismissed reports that Bruno Fernandes is set to join Real Madrid. Amorim said he has told him not to leave the club and that the club does not want him to go anywhere else.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News