
ധർമ്മശാലയിൽ നടക്കുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സും തമ്മിലുള്ള ഐപിഎൽ മത്സരത്തിൽ ബെംഗളുരുവിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് നേടി.
ബെംഗളുരുവിനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ജേക്കബ് ബെതെൽ വേഗത്തിൽ പുറത്തയെങ്കിലും തുടർന്ന് വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലും ചേർന്ന് ടീമിന് മികച്ച അടിത്തറ നൽകി. കോഹ്ലി 37 പന്തിൽ 58 റൺസും പടിക്കൽ 25 പന്തിൽ 45 റൺസും നേടി തിളങ്ങി. ഇവർക്ക് പിന്നാലെ വന്ന വെങ്കടേഷ് അയ്യർ 40 പന്തിൽ പുറത്താകാതെ 73 റൺസ് നേടി ടീമിന്റെ ടോപ് സ്കോറർ ആയി. അവസാന ഓവറുകളിൽ ടിം ഡേവിഡ് 12 പന്തിൽ 28 റൺസ് നേടി ആർസിബിയുടെ സ്കോർ 220 കടത്തി.
Also Read: സമൃദ്ധി ലോട്ടറി ഫലം നോക്കിയോ? അറിയാം ഇന്നത്തെ ഭാഗ്യവാന്‍ ആരാണ് എന്ന് ?
പഞ്ചാബ് ബൗളിംഗിൽ ഹർപ്രീത് ബ്രാർ രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. യൂസ്വേന്ദ്ര ചാഹലും അർഷ്ദീപ് സിംഗും ഓരോ വിക്കറ്റ് വീതം നേടി. തുടർച്ചയായ പരാജയങ്ങൾ നേരിടുന്ന പഞ്ചാബിന് ഈ മത്സരത്തിൽ ജയം അനിവാര്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

