‘ഇനി സ്വൽപ്പം പൂജയാകാം’, വോട്ടിങ് തുടങ്ങുന്നതിന് മുൻപ് ഇവിഎമ്മിൽ ആരതി ഉഴിഞ്ഞ് കോൺഗ്രസ് നേതാവിൻ്റെ കലാപരിപാടി; കേസെടുത്ത് പൊലീസ്

വോട്ടിങ് തുടങ്ങുന്നതിന് മുൻപ് ഇവിഎമ്മിൽ ആരതി ഉഴിഞ്ഞ മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസെടുത്ത് പൊലീസ്. മഹാരാഷ്ട്രയിലെ ബാരാമതി മണ്ഡലത്തിലാണ് സംഭവം.സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ രൂപാലി ചക്കങ്കറിനും ഒപ്പമുണ്ടായിരുന്ന ഏഴുപേർക്കും എതിരെയാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്.

ALSO READ: ‘മകന്റെ കൊലയാളിയുടെ വധശിക്ഷ കാണാൻ ജയിലിൽ എത്തി’, തൂക്കുന്നതിന് സെക്കന്റുകൾ ശേഷിക്കെ പ്രതിക്ക് മാപ്പ് നൽകി സൗദി പൗരൻ

വോട്ടിങ് മെഷീനില്‍ ആരതി ഉഴിഞ്ഞ് പൂജ നടത്തുന്നതിന്റെ ചിത്രങ്ങള്‍ ചക്കങ്കര്‍ തന്നെയാണ് സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചത്. ഇത് വലിയ രീതിയിൽ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രിസൈഡിങ് ഓഫീസറുടെ നിര്‍ദേശം ലംഘിച്ചാണ് ചക്കങ്കറും സംഘവും ബൂത്തിനകത്ത് കയറി പൂജ നടത്തിയതെന്നാണ് സംഭവത്തിൽ പൊലീസിൻ്റെ വിശദീകരണം.

ALSO READ: ‘കൊവിഷീൽഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രസെനക’, തീരുമാനം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന കുറ്റസമ്മതത്തിന് ശേഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News