
54 പൈസ ഇടിവ് നേരിട്ട്, ഇതാദ്യമായി രൂപ 87 കടന്ന് താഴ്ചയില്‍ വമ്പന്‍ വീഴ്ച വീണിരിക്കുകയാണ്. ഡോളറിനെതിരെ രൂപയ്ക്ക് വന്‍ മൂല്യ തകര്‍ച്ചയാണ് ഇന്നുണ്ടായിരിക്കുന്നത്. ഡോളര്‍ 1ന് 87.16 എന്ന നിലയിലേക്കാണ് രൂപ വീണത്. അതായത് ഒരു യുഎസ് ഡോളറിന് 87.16 ഇന്ത്യന്‍ രൂപ നല്‍കണം. വെള്ളിയാഴ്ച ഇത് 86.61 ആയിരുന്നു.
യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ അമേരിക്ക വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ താരിഫ് ഏര്‍പ്പെടുത്താന്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ചൈന, കാനഡ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കാണ് ഇത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളും ഈ പട്ടികയില്‍ ഇടം പിടികുമോ എന്നൊരു ആശങ്ക ഉയര്‍ന്ന് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രൂപ വന്‍ വീഴ്ച വീണിരിക്കുന്നത്.
രൂപ വീണതോടെ ഓഹരി വിപണിയെയും സാരമായി തന്നെയാണ് ബാധിച്ചിട്ടുള്ളത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 700ലധികം പോയിന്റാണ് ഇടിഞ്ഞത്. നിഫിറ്റിയിലും സ്ഥിതി ഇത് തന്നെ. പ്രധാന നഷ്ടം എണ്ണ, പ്രകൃതി വാതകം, മെറ്റല്‍ തുടങ്ങിയവയിലാണ് നേരിടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here