ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് 5000 രൂപ നല്‍കിയതായി മന്ത്രി ആർ ബിന്ദു

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് അനുവദിച്ച 1,10,000 രൂപ ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചതായി മന്ത്രി ആർ ബിന്ദു. 202 ഏജന്റുമാർക്കാണ് 5000 രൂപ വീതം നൽകുക. ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജന്റുമാർക്കുള്ള ധനസഹായത്തിന് ലഭിച്ച അപേക്ഷകരിൽനിന്ന്‌ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭിന്നശേഷി കോർപറേഷൻ ധനസഹായത്തിന് തെരഞ്ഞെടുത്തത്.

ALSO READ: വിദ്യാഭ്യാസ മന്ത്രിക്ക് കുരുന്നുകളുടെ സ്നേഹ സന്ദേശം

വർഷങ്ങളായി മുടങ്ങിയ പദ്ധതി കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് പുനഃസ്ഥാപിച്ചത്. രണ്ടു ഗഡുക്കളായി 2500 രൂപ നൽകിയിരുന്നത് ഒറ്റയടിക്ക് 5000 രൂപ ഒറ്റ ഗഡുവായാണ് ഇപ്പോൾ നൽകുന്നത്. ഗുണഭോക്താക്കളുടെ ലിസ്റ്റ്  www.hpwc.kerala.gov.in    ൽ ലഭിക്കും. വിവരങ്ങൾക്ക് 0471-2347768/9497281896 നമ്പറുകളിൽ ബന്ധപ്പെടാമെന്ന്- മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News