ഇന്ത്യയ്ക്ക് അത്യാധുനിക അഞ്ചാം തലമുറ യുദ്ധ വിമാനം എസ് യു-57 നൽകാമെന്ന് റഷ്യ; മറുപടി നൽകാതെ ഇന്ത്യ

SU-57 Fighter Jet

സ്വന്തമായി അഞ്ചാം തലമുറ യുദ്ധവിമാനം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ എന്നാൽ ഇന്ത്യയ്ക്ക് അത്യാധുനിക അഞ്ചാം തലമുറ യുദ്ധ വിമാനമായ എസ് യു-57 നൽകാമെന്ന് റഷ്യയുടെ വാ​ഗ്ദാനം. യുദ്ധ വിമാനം നൽകാമെന്ന് മാത്രമല്ല സംയുക്തമായി നിമാനം ഇന്ത്യയിൽ നിര്‍മിക്കാനുള്ള നിക്ഷേപവും നടത്താമെന്നും റഷ്യ പറഞ്ഞു.

ചൈന- പാകിസ്താന്‍ സ്റ്റെല്‍ത്ത് വിമാന ഭീഷണി മറികടക്കാന്‍ ഇന്ത്യയ്ക്ക് അഞ്ചാം തലമുറ യുദ്ധവിമാനം ആവശ്യമുണ്ട് എന്ന് കണ്ടാണ് റഷ്യയുടെ ഓഫര്‍. ഇന്ത്യ സ്വന്തമായി വിസിപ്പിക്കാൻ ശ്രമിക്കുന്ന അഞ്ചാംതലമുറ യുദ്ധവിമാനത്തിന് സാങ്കേതിക സഹായങ്ങൾ നൽകാമെന്നും റഷ്യ വാ​ഗ്ദാനം ചെയ്തിട്ടുണ്ട്.

Also Read: ചന്ദ്രയാൻ -4 ചന്ദ്രനിലേക്ക് 2027 ൽ, കടിലിന്റെ അടിത്തട്ടിലേക്ക് സമുദ്രയാനും ബ​ഹിരാകാശത്തേക്ക് ​ഗ​ഗൻയാനും അടുത്ത വർഷം; ഇന്ത്യയുടെ അഭിമാന പദ്ധതികൾ

2010ല്‍ ഇന്ത്യയും റഷ്യയും സംയുക്തമായി അഞ്ചാം തലമുറ യുദ്ധവിമാനം വികസപ്പിക്കുന്നതിന് കാരാർ ഒപ്പിട്ടിരുന്നു. എന്നാൽ പിന്നീട് ഇന്ത്യ ഭിന്നതകള്‍ കാരണം പദ്ധതിയില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതേ പദ്ധതിയുമായി മുന്നോട്ട് പോയ റഷ്യ എസ് യു-57 എന്ന അഞ്ചാം തലമുറ യുദ്ധവിമാനം യാഥാർഥ്യമാക്കി.

പിന്നീട് പദ്ധതിയില്‍ പങ്കാളായാകാനുള്ള അവസരം നിലനിര്‍ത്തിയാണ് ഇന്ത്യ കരാറിൽ നിന്ന് പിന്മാറിയത്. ഇതേ പദ്ധതിയിലേക്കാണ് റഷ്യ ഇപ്പോൾ ഇന്ത്യയെ ക്ഷണിച്ചിരിക്കുന്നത്. എന്നാൽ ഇതിൽ ഇന്ത്യ പ്രതികരിച്ചിട്ടില്ല.

Also Read: ഭൂമിയുടെ ഭ്രമണം പൂർണമായും ടൈം ലാപ്സിൽ പകർത്തി ശാസ്ത്രജ്ഞൻ; അത്ഭുതപ്പെടുത്തുന്ന വീഡിയോ

അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് ( എ.എം.സി.എ) വികസനത്തിലാണ് ഇന്ത്യ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അടുത്തുതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിക്കുന്നുണ്ട്. ഈ സമയത്ത് അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ അമേരിക്കയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എഫ്-35 ഇടപാടിനെക്കുറിച്ച് ചര്‍ച്ചയുണ്ടാകമോയെന്നാണ് അറിയേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News