ബലാറസിൽ ആണവായുധം വിന്യസിക്കാൻ റഷ്യ

സഖ്യരാജ്യമായ ബലാറസിൽ തങ്ങളുടെ തന്ത്രപ്രധാന ആണവായുധങ്ങൾ വിന്യസിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ നാറ്റോയുടെ കടന്നുകയറ്റം പേടിച്ച് റഷ്യക്ക് ആയുധ വിന്യാസത്തിന് സ്ഥലം നൽകുമെന്നാണ് ബലാറസിൻ്റെ പ്രതികരണം. ആണവായുധ വിന്യാസത്തിനെതിരെ ചൈന ഉൾപ്പടെയുള്ള രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഒരു വർഷമായി തുടരുന്ന യുദ്ധം ആണവ യുദ്ധത്തിലേക്ക് കടക്കുമോ എന്നാണ് ലോകം മുഴുവനുമുള്ള ആശങ്ക.

കൂടുതൽ ആയുധങ്ങൾ ഒപ്പിച്ച് പടനയിക്കുന്നത് തുടരാൻ തന്നെയാണ് യുക്രൈൻ്റെയും നീക്കം. ജർമ്മനിയുടെ ലെപേർഡ്, ബ്രിട്ടൻ്റെ ചലഞ്ചേഴ്സ് തുടങ്ങിയ ടാങ്കുകൾ യുദ്ധമുഖത്ത് എത്തിത്തുടങ്ങി. മിറാഷ് അടക്കമുള്ള യുദ്ധവിമാനങ്ങളും വെടിക്കോപ്പുകളും ഉടൻ എത്തിയേക്കും. യുക്രൈന് വേണ്ടി ആയുധമെത്തിച്ച് രംഗം കൊഴുപ്പിക്കുകയാണ് നാറ്റോ. ഫിൻലാൻഡ് അടക്കം പുതിയ രാജ്യങ്ങൾക്ക് അംഗത്വം നൽകുന്നതിലും നാറ്റോ ജാഗരൂകരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here