റഷ്യന്‍ ചാന്ദ്രദൗത്യ പേടകം തകര്‍ന്നു

സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ബന്ധം നഷ്ടപ്പെട്ട റഷ്യന്‍ ചാന്ദ്ര ദൗത്യം ലൂണ 25 തകര്‍ന്നെന്ന് സ്ഥിരീകരിച്ച് റഷ്യ. നിയന്ത്രണം നഷ്ടപ്പെട്ട പേടകം ചന്ദ്രനില്‍ ഇടിച്ചിറങ്ങിയെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് അറിയിച്ചു.

ലാന്‍ഡിങ്ങിന് മുന്നോടിയായി നടത്തേണ്ട ഭ്രമണപഥ മാറ്റം പൂര്‍ത്തിയാക്കാന്‍ പേടകത്തിന് ഇന്നലെ സാധിച്ചിരുന്നില്ല. ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട് 4.40നായിരുന്നു ഭ്രമണപഥ മാറ്റം നടക്കേണ്ടിയിരുന്നത്. സാങ്കേതിക തകരാര്‍ ഉണ്ടായെന്നും പ്രശ്‌നം പരിശോധിച്ച് വരികയാണെന്നുമായിരുന്നു റോസ്‌കോസ്‌മോസ് ഇന്നലെ വ്യക്തമാക്കിയത്.പേടകവുമായി ബന്ധം നഷ്ടമായെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പേടകം ചന്ദ്രനില്‍ ഇടിച്ചിറങ്ങി എന്ന് റഷ്യ സ്ഥിരീകരിച്ചത്.

also read; യു എ ഇയിലേക്ക് എത്തുന്നവരുടെ ലഗേജിൽ ഇത്തരം വസ്തുക്കൾ പാടില്ല; രാജ്യത്തെ നിരോധിതവും നിയന്ത്രിതവുമായ ഉൽപ്പന്നങ്ങൾ ഇതൊക്കെ

ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 ഓഗസ്റ്റ് 21ന് ചന്ദ്രനില്‍ ഇറക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.ജൂലൈ 14ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചതിനു പിന്നാലെയാണ് റഷ്യന്‍ പേടകം വിക്ഷേപിച്ചത്. ഓഗസ്റ്റ് 10ന് വിക്ഷേപിച്ച പേടകം ഓഗസ്റ്റ് 16നാണ് ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ചത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here