യുക്രൈന്റെ ഡ്രോൺ ആക്രമണത്തിൽ റഷ്യൻ സൈനിക വിമാനങ്ങൾ തകർന്നു

യുക്രൈന്റെ ഡ്രോൺ ആക്രമണത്തിൽ റഷ്യൻ സൈനിക വിമാനങ്ങൾ തകർത്തു. 40-ലധികം റഷ്യൻ സൈനിക വിമാനങ്ങൾ തകർന്നതായാണ് റിപോർട്ടുകൾ. യുക്രൈന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ സെക്യൂരിറ്റി സർവീസ് ഓഫ് യുക്രൈനിലെ (എസ്‌ബി‌യു) ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യുക്രൈനിലേക്ക് ദീർഘദൂര മിസൈലുകൾ തൊടുക്കാൻ വിന്യസിക്കുന്ന Tu-95, Tu-22 സ്ട്രാറ്റജിക് ബോംബറുകൾ ഉൾപ്പെടെയുള്ള റഷ്യൻ വിമാനങ്ങളെ യുക്രൈനിയൻ സൈന്യം ആക്രമിച്ചതായി എസ്‌ബി‌യു അവകാശപ്പെട്ടു. റഷ്യയിലെ ഇർകുട്‌സ്ക് മേഖലയിലെ സ്രെഡ്‌നി സെറ്റിൽമെന്റിലെ ഒരു സൈനിക യൂണിറ്റിനെ യുക്രൈനിയൻ ഡ്രോണുകൾ ആക്രമിച്ചതായി റീജിയണൽ ഗവർണർ ഇഗോർ കോബ്‌സെവ് പറഞ്ഞു.

ALSO READ: അന്ത്യമില്ലാത്ത കൂട്ടക്കുരുതി; ഗാസയിൽ ഇസ്രയേലി ഷെല്ലാക്രമണത്തിൽ 26 പേര്‍ കൊല്ലപ്പെട്ടു

യുക്രൈനിയൻ നഗരങ്ങളിൽ ഉടനീളം റഷ്യൻ സൈന്യം 367 ഡ്രോണുകളും മിസൈലുകളും അഴിച്ചുവിട്ട് ഒരാഴ്ച കഴിഞ്ഞാണ് ഇത് സംഭവിച്ചത് , യുദ്ധത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ വ്യോമാക്രമണമാണിത്. ഷൈറ്റോമിറിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട ഈ ആക്രമണത്തിൽ കീവ്, ഖാർകിവ്, മൈക്കോലൈവ്, ടെർനോപിൽ, ഖ്മെൽനിറ്റ്സ്കി എന്നിവിടങ്ങളിൽ ആക്രമണങ്ങൾ ഉണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News