ലവ് യു നചുക്ക; നസ്രിയക്ക് ആശംസകള്‍ നേര്‍ന്ന് റയാനും മേഘ്‌നയും

മലയാളികളുടെ പ്രിയതാരം നസ്രിയക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മേഘ്‌ന രാജ്. മേഘ്‌നയുടെ മകന്‍ റയാന്‍ സര്‍ജയോടൊപ്പം നസ്രിയ നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ചു കൊണ്ടാണ് മേഘ്‌ന ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. എന്റെ പ്രിയപ്പെട്ട ബേബി ഗേളിന് ജന്മദിനാശംസകള്‍. നീയും റയാനും ഡാന്‍സ് ചെയ്യുന്ന ഈ വിഡിയോ അങ്ങനെ അപ്ലോഡ് ചെയ്യുകയാണ്. ലവ് യു നചുക്ക- എന്ന കുറിപ്പോടെയാണ് മേഘ്ന വിഡിയോ പങ്കുവെച്ചത്.

Also Read: ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് പ്രവേശനം

മാഡ് ഡാഡ് എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് ആഭിനയിച്ചത് അന്നു മുതലുള്ള സൗഹൃദമാണ് ഇരുവരും തമ്മില്‍. അപ്രതീക്ഷിതമായി ഉണ്ടായ ചിരഞ്ജീവി സാര്‍ജെയുടെ വിയോഗത്തില്‍ മേഘ്‌നയ്ക്ക് ധൈര്യം പകര്‍ന്നു കൂടെ നിന്നവരില്‍ ഒരാളായിരുന്നു നസ്രിയ. റയാന്‍ ഉണ്ടായ സമയത്ത് മേഘ്‌നയെയും കുഞ്ഞിനെയും കാണാന്‍ നസ്രിയയും ഫഹദും ബെംഗളൂരുവില്‍ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News