
ജൂലായ് അഞ്ചിന് പുലർച്ചെ നാലേകാലിന് വൻ ഭൂകമ്പമുണ്ടാകും ജപ്പാനെ കടൽ വിഴുങ്ങും. ഈ പ്രവചനമായിരുന്നു കൊടുങ്കാറ്റു പോലെ ഇന്റർനെറ്റ് ലോകത്ത് അലയടിച്ചുകൊണ്ടിരുന്നത്. കാറ്റും കാറുമൊഴിഞ്ഞു. പുലരി വെളിച്ചം ജപ്പാനെ പുണർന്നു. കൊമറെബി (ഇലകൾക്കിടയിലൂടെ ഭൂമിയിലേക്ക് സൂര്യപ്രകാശം പതിക്കുന്നതിന് പറയുന്ന ജാപ്പനീസ് വാക്ക്) ജപ്പാന്റെ മണ്ണിൽ പതിച്ചു. ഒരും മാംഗയിൽ വരച്ച ചിത്രത്തെ അന്ധമായി വിശ്വസിച്ചവരുടെ ജീവിതത്തിലേക്ക് പുതിയ വെളിച്ചം വീണു.
റയോ തത്സുകി എന്ന ഇല്ലസ്ട്രേറ്റർ 1999 ൽ പ്രസിദ്ധീകരിച്ച ‘ഫ്യൂച്ചർ ആ സോ’ എന്ന പുസ്തകമാണ് പ്രവചനങ്ങളുടെ ഉറവിടം. താൻ സ്വപനം കണ്ട് കാര്യങ്ങൾ ലോകത്തോട് പറയുകയാണ് പുസ്തകത്തിലൂടെ റയോ തത്സുകി ചെയ്തത്. 1985-ലാണ് കണ്ട സ്വപ്നങ്ങൾ അമ്മ നൽകിയ നോട്ട്ബുക്കിൽ ചിത്രങ്ങളാക്കി കുറിക്കാൻ റയോ ആരംഭിച്ചത്. ദ ഫ്യൂച്ചർ ഐ സോ എന്ന പുസത്കം ഇത്തരത്തിൽ റയോ തത്സുക കണ്ട 15 സ്വപ്നങ്ങളുടെ സമാഹാരമാണ്.
Also Read: ആഴ്സണല്‍ മുൻ മിഡ്ഫീല്‍ഡര്‍ തോമസ് പാര്‍ട്ടിക്കെതിരെ അഞ്ച് കേസുകളില്‍ ബലാത്സംഗ കുറ്റം ചുമത്തി
ജാപ്പനീസ് ബാബാ വാൻഗ എന്നാണ് റയോ തത്സുകി അറിയപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധം, ചെർണോബിൽ ദുരന്തം, ഡയാന രാജകുമാരിയുടെയും സാർ ബോറിസ് മൂന്നാമന്റെയും മരണ തീയതി തുടങ്ങിയവയെല്ലാം കൃത്യമായി പ്രവചിച്ചു എന്ന് അവകാശപ്പെടുന്ന ബൾഗേറിയൻ ജ്യോതിഷിയാണ് ബാബാ വാൻഗ.
പ്രവചനത്തിന്റെ ഭീതി ഒഴിയുന്ന ആശ്വാസത്തിലാണ് ഇപ്പോൾ ജപ്പാൻകാർ. പ്രവചനത്തിന് ശാസ്ത്രീയ അടിത്തറയൊന്നുമില്ലെന്നും ഭീതിദരാകേണ്ട ആവശ്യകതയില്ലെന്നും മുമ്പ് തന്നെ ജപ്പാൻ സർക്കാർ അറിയിച്ചിരുന്നു. കാര്യമായ നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്താത്ത ഭൂചലനങ്ങളും ജപ്പാനിൽ സംഭവിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here