നടരാജനെ എന്തിന് ഒഴിവാക്കി…? തമിഴ്താരങ്ങള്‍ക്ക് വിലക്കോ…! ബിസിസിക്കെതിരെ മുന്‍ താരം

തമിഴ്‌നാട്ടിലെ താരങ്ങളെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെടുക്കാത്തതില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ബദ്രീനാഥ്. തമിഴ് താരങ്ങള്‍ ടീമിലെത്താന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ ബദ്രിനാഥ് ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തിയിട്ടും പേസറായ ടി നടരാജനെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താഞ്ഞതെന്താണെന്ന് അദ്ദേഹം ചോദിച്ചു. അതേസമയം സഞ്ജുവും ശിവം ദുബൈയും ടീമില്‍ ഇടം പിടിച്ചതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവച്ചു.

ALSO READ:  തുടർച്ചയായി വ്യക്തിഹത്യ നടത്തിയത് കൊണ്ടൊന്നും ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വ നിർവഹണത്തിൽ നിന്നും പിന്നോട്ട് പോകില്ല: മേയർ ആര്യ രാജേന്ദ്രൻ

തമിഴ്‌നാട്ടില്‍ നിന്നുള്ള താരങ്ങള്‍ എത്ര ശ്രമിച്ചിട്ടും ടീമില്‍ എത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ ബദ്രിനാഥ്, ഒരു ടീമിലെന്തിനാണ് നാലു സ്പിന്നര്‍മാരെന്നും ചോദിക്കുന്നുണ്ട്. തനിക്കും ഈ അനുഭവം നേരിട്ടിട്ടുണ്ട്. തമിഴ്‌നാട്ടിലെ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമില്‍ ഇടം നേടണമെങ്കില്‍ മറ്റുള്ളവരെക്കാള്‍ അധികം അധ്വാനിക്കണം. അത് തനിക്ക് മനസിലാകുന്നില്ല. തമിഴ് താരങ്ങളെ ആരും പിന്തുണയ്ക്കാത്തതെന്താണ്? നടരാജന്‍ ഉറപ്പായും ടീമിലുണ്ടാകേണ്ടയാളാണെന്നും ബദ്രിനാഥ് പറഞ്ഞു.

500 വിക്കറ്റ് നേടിയ അശ്വിന്റ കഴിവിനെ പലരും ചോദ്യം ചെയ്യുന്നുണ്ടെന്നും മുരളി വിജയ് എന്നൊരു മികച്ച താരമുണ്ടായിരുന്നു. അദ്ദേഹത്തെയും രണ്ട് മോശം പ്രകടനം നടത്തിയാല്‍ വിമര്‍ശിക്കും ഇതൊക്കെ കാണുന്നത് കൊണ്ടാണ് പറയുന്നതെന്നും ഒരു ചര്‍ച്ചയ്ക്കിടയില്‍ അദ്ദേഹം പറഞ്ഞു.

ALSO READ: ദില്ലി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിൻ്റെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഐപിഎല്ലില്‍ ബോളര്‍മാരുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് നടരാജന്‍. അദ്ദേഹത്തെ ലോകകപ്പില്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് സുനില്‍ ഗവാസ്‌കറും പ്രതികരിച്ചിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ താരമായ നടരാജന്‍ ഏഴു മത്സരങ്ങളില്‍ നിന്നും 13 വിക്കറ്റ് നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News