പുതിയ ആളുകള്‍ക്ക് തെറി പറയുന്നതിന് യാതൊരു തടസവുമില്ല’; ചുരുളിയുടെ തിരക്കഥാകൃത്ത് എസ് ഹരീഷ്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ 2021 റിലീസിനെത്തിയ ചിത്രമാണ് ‘ചുരുളി’. സിനിമയിലെ സംഭാഷണങ്ങളുടെ പേരില്‍ പലപ്പോഴും ചിത്രം ചര്‍ച്ചാ വിഷയമായിരുന്നു.വിനോയ് തോമസിന്റെ കഥയുടെ അടിസ്ഥാനത്തില്‍ എസ് ഹരീഷ് ഒരുക്കിയ തിരക്കഥയിലെ തെറികള്‍ ആയിരുന്നു ചര്‍ച്ചകള്‍ക്കാധാരം.

കുടുംബ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുന്ന സിനിമയല്ലെന്നും തെറി സംസാരഭാഷയാകുന്നത് അംഗീകരിക്കാനാകില്ലെന്നും ഒരു വിഭാഗം വാദിച്ചപ്പോള്‍ ഇത് സ്വാഭാവികമാണെന്ന് മറു വിഭാഗം പറഞ്ഞു. ഇതിനേകുറിച്ച്് ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു തിരക്കഥാകൃത്ത് എസ് ഹരീഷ്.

താന്‍ എഴുതിയത് സാധാരണ സംഭാഷണമാണെന്നാണ് നാട്ടിലെ കൂട്ടുകാര്‍ പറയുന്നത്. തിരക്കഥയിലുള്ളത് സിനിമയിലെ നടന്മാര്‍ വിപുലീകരിക്കുകയാണ് ഉണ്ടായത്. ഇന്നത്തെ ആളുകള്‍ക്ക് തെറി പറയുന്നതില്‍ തടസമൊന്നുമില്ലെന്നും ഹരീഷ് പറഞ്ഞു. ‘തെറി എഴുതുന്നയാള്‍ എന്ന പേര് എനിക്ക് നേരത്തെയുണ്ട്. അതുകൊണ്ട് യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല.

ചുരുളിയിലേയ്ക്ക് വരുമ്പോള്‍ അത് വിനോയ് തോമസിന്റെ കഥയാണ്. ഞാന്‍ കഥ വായിച്ച് കഴിഞ്ഞപ്പോള്‍ ലിജോയ്ക്ക് അയച്ചു കൊടുത്തു. സിനിമയാക്കാന്‍ വേണ്ടിയായിരുന്നില്ല, വായിക്കാന്‍ വേണ്ടിയായിരുന്നു. പക്ഷെ പിന്നീട് ലിജോയെ കണ്ടപ്പോള്‍ അദ്ദേഹം ആ കഥയില്‍ വളരെ എക്‌സൈറ്റഡായിരുന്നു. അത് പിന്നീട് സിനിമയാവുകയായിരുന്നുവെന്ന് എസ് ഹരീഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel