
ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് നേരെ ലണ്ടനിൽ ആക്രമണശ്രമം. ഖലിസ്താൻവാദികളാണ് ആക്രമണ ശ്രമം നടത്തിയത്. ചർച്ചയ്ക്ക് ശേഷം വേദിയിൽ നിന്ന് ഇറങ്ങുമ്പോൾ, അദ്ദേഹത്തിൻ്റെ കാറിനടുത്തേക്ക് ഓടിയെത്തി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
ജയശങ്കറിനെതിരെ മുദ്രാവാക്യങ്ങളുമായി ഒട്ടേറെ ഖലിസ്താൻവാദികളാണ് പതാകയേന്തി നിന്നിരുന്നത്. ഇതിനിടെയാണ് അദ്ദേഹത്തിന് നേരെ ആക്രമണ ശ്രമം ഉണ്ടായത്. പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നിലെത്തിയ ഒരാൾ ഇന്ത്യൻ ദേശീയ പതാക വലിച്ചുകീറുകയും ചെയ്തു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ കീഴ്‌പ്പെടുത്തി.
സംഭവത്തിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഖലിസ്താൻ അനുകൂല മുദ്രാവാക്യ വിളിക്കുന്നതും പതാകകൾ വീശുന്നതും വീഡിയോയിൽ വ്യക്തമാണ്.
Khalistani protestors stage demonstrations as EAM participates in discussions at Chatham House
— ANI Digital (@ani_digital) March 6, 2025
Read @ANI Story | https://t.co/RyLLHnGs48#SJaishankar #India #UK #ChathamHouse pic.twitter.com/mH3fTLdMod
ENGLISH NEWS SUMMARY: Khalistani extremists tried to attack EAM Minister Jaishankar in London

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

