വിദേശകാര്യമന്ത്രിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ച; കാനഡ വിഷയം ചര്‍ച്ചയായോ എന്ന് വ്യക്തമാക്കാതെ ഇരുരാജ്യവും

വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കൂടിക്കാഴ്ചയില്‍ കാനഡ വിഷയം ചര്‍ച്ചയായോ എന്ന് വ്യക്തമാക്കാതെ ഇന്ത്യയും അമേരിക്കയും. ഇന്ത്യയുമായി നല്ല ബന്ധം സൂക്ഷിക്കാന്‍ കാനഡ പ്രതിജ്ഞാബന്ധമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. അതിനിടെ കാനഡയുടെ പ്രതിരോധമന്ത്രാലയ വെബ്‌സൈറ്റുകള്‍ക്ക് മേല്‍ ഇന്ത്യന്‍ സൈബര്‍ ഫോഴ്‌സെന്ന ഹാക്കേഴ്‌സ് ആക്രമണം നടത്തി.

Also Read : യാത്രക്കാരെ വലച്ച് സ്‌പൈസ് ജെറ്റ് വിമാനം; കരിപ്പൂരില്‍ നിന്നും പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനം വൈകിട്ട് പുറപ്പെടുമെന്ന് അറിയിപ്പ്

ആഗോള തലത്തിലേതടക്കം വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായെന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണും നിര്‍ണായകമായ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം വൃക്തമാക്കിയത്. കൂടിക്കാഴ്ചയില്‍ ഇന്ത്യ കാനഡ വിഷയം ഉന്നയിച്ചോ എന്നത് ഇരു രാജ്യങ്ങളും വ്യക്തമാക്കിയില്ല. നിജ്ജറുടെ കൊലപാതകത്തില്‍ കാനഡയുടെ അന്വേഷണത്തോട് സഹകരിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ ആവര്‍ത്തിച്ചു.

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക് സള്ളിവനുമായും വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യക്കെതിരെ രൂക്ഷമായി പ്രതികരിച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്നും വികസന നയങ്ങളില്‍ ഒന്നിച്ച് നീങ്ങുമെന്നും പറഞ്ഞു. നിജ്ജാര്‍ കൊലപാതകത്തില്‍ ഇന്ത്യ അന്വേഷണത്തോട് സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രൂഡോ വ്യക്തമാക്കി.

Also Read : കെട്ടിടത്തിന്റെ നിര്‍മ്മാണം നിയമങ്ങള്‍ പാലിക്കാതെ; മാത്യു കുഴല്‍നാടനെതിരെ ആരോപണവുമായി ഡിവൈഎഫ്‌ഐ

ഖലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനിടെ കാനേഡിയന്‍ സൈന്യത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സൈബര്‍ കൂട്ടായ്മയായ ഇന്ത്യന്‍ സൈബര്‍ ഫോഴ്‌സ് രംഗത്തുവന്നു. അതിനിടെ ഇന്ത്യ-പാക്കിസ്ഥാന്‍ ലോകകകപ്പ് ക്രിക്കറ്റ് മല്‍സരത്തിനെതിരെ ഭീഷണി മുഴക്കിയതിന് സിഖ് ഫോര്‍ ജസ്റ്റിസ് സംഘടനയുടെ തലവനും കുപ്രസിദ്ധ ഖലിസ്ഥാന്‍ ഭീകരനുമായ ഗുര്‍പട്വന്ത് സിങ് പന്നുവിനെതിരെ ഗുജറാത്തില്‍ കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News