അവിടെയും തൊട്ടില്ല, ഇവിടെയും തൊട്ടില്ല ആർക്കും നോന്തുമില്ല; തെരഞ്ഞെടുപ്പിൽ സംഘപരിവാറിൽ നിന്ന് ലഭിച്ച സഹായത്തിന് നന്ദി കാണിക്കാൻ മറക്കാത്ത പോസ്റ്റ്: പി സി വിഷ്ണുനാഥിന് വിമർശനവുമായി എസ് ആർ അരുൺ ബാബു

S R Arunbabu

സംഘപരിവാറിനെ തൊടാതെ, പ്രശ്നം എന്താണെന്ന് വ്യക്തമാക്കാതെ അവിടെയും ഇവിടെയും തൊടാത്ത തരത്തിൽ പേരിനൊരു വിമർശനം എന്ന നിലയിൽ പൊസ്റ്റിട്ട പി സി വിഷ്ണുനാഥിനെതിരെ എസ് ആർ അരുൺ ബാബു. നെഹ്റു യുവ കേന്ദ്രയുടെ പേര് കേന്ദ്രസർക്കാർ മാറ്റിയ വിഷയത്തിൽ നിലപാടില്ലാത്ത തരത്തിലുള്ള പോസ്റ്റാണ് പി സി വിഷ്ണുനാഥ് ഇട്ടത്. ഇതിനെ വിമർശിച്ചാണ് എസ് ആർ അരുൺ ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഈ പോസ്റ്റ് കണ്ടാൽ ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് എന്താണ് തോന്നുന്നത്? ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ, കുട്ടികളുടെ ചാച്ചാജിയായ, സോഷ്യലിസ്റ്റായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ പേര് ആരോ മാറ്റി.ആര് മാറ്റി?
എവിടുന്ന് മാറ്റി? എന്തിന് മാറ്റി? ഈ മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരം പാഴൂർ പടിപ്പുരയിൽ പോയി പ്രശ്നം വെച്ച് നോക്കാനാണ് കുണ്ടറ എം.എൽ.എ യൂത്ത് കോൺഗ്രസുകാർക്ക് ചലഞ്ച് കൊടുത്തിരിക്കുന്നത്. കണ്ടെത്തുന്നവർക്ക് സമ്മാനവും ഉറപ്പാണ്.
സംഭവം എന്താണെന്ന് മനസ്സിലായില്ലെങ്കിൽ DYFI പറഞ്ഞുതരാം.1972 ൽ ആരംഭിച്ച രാജ്യത്തിന്റെ യുവത്വത്തെ നേരായ വഴിയിൽ നയിക്കാൻ നിരവധിയായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന യുവത്വത്തിന്റെ ഔദ്യോഗിക സംഘടിത രൂപമായ നെഹ്റു യുവ കേന്ദ്രയുടെ പേര് കേന്ദ്രസർക്കാർ മാറ്റി. ‘മേരാ യുവഭാരത്’ എന്നാണ് പുതിയ പേര്.
ഇനി ആദ്യം പറഞ്ഞ ചോദ്യങ്ങളുടെ ഉത്തരം.

  1. ആരാണ് മാറ്റിയത്?
    ഉത്തരം : നരേന്ദ്രമോഡി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരാണ് മാറ്റിയത്.
  2. എവിടുന്നാണ് മാറ്റിയത്?
    രാജ്യത്തെ യുവജനങ്ങളെ ഒരേ ചരടിൽ കോർക്കാൻ തക്കവണ്ണം ശേഷിയുള്ള നെഹ്റു യുവകേന്ദ്ര എന്ന ബൃഹത് പദ്ധതിയുടെ പേരിൽ നിന്നാണ് ‘നെഹ്‌റു’ വിനെ മാറ്റിയത്.
  3. എന്തിനാണ് മാറ്റിയത്?
    ഈ രാജ്യത്തിന്റെ പൂർവ്വകാല ചരിത്രത്തിലോ, വർത്തമാനകാലത്തോ അഭിമാനാർഹമായി ഒന്നും മുന്നോട്ടുവെക്കാൻ ഇല്ലാത്തതിന്റെയും, അവകാശപ്പെടാനില്ലാത്തതിന്റെയും ക്ഷീണം മാറ്റാനും, അധികാര ഉപയോഗിച്ച് ചരിത്രത്തെ നിർമ്മിക്കാനും സംഘപരിവാർ നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ നടത്തുന്ന ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ മാറ്റം.

ഇക്കാര്യങ്ങളൊക്കെ പറയാൻ യൂത്ത് കോൺഗ്രസിന് പരിമിതികളുണ്ടാവാം. പക്ഷേ ഞങ്ങൾക്കില്ല. DYFI ഈ രാജ്യത്താകമാനം സംഘപരിവാറിന്റെ ഈ നീക്കങ്ങളെ തുറന്നുകാണിച്ചുതന്നെ മുന്നോട്ടു പോകാനാണ് തീരുമാനിച്ചിട്ടുള്ളത്. പ്രതിഷേധത്തിന് നേതൃത്വം നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്.

ബഹു. കുണ്ടറ എം.എൽ.എ ഒരു കാര്യത്തിൽ മാതൃകയാണ്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംഘപരിവാറിൽ നിന്ന് ലഭിച്ച സഹായത്തിന് അകമഴിഞ്ഞ നന്ദി പ്രകാശിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

സച്ചിദാനന്ദന്റെ കവിത പോലെ ആട്ടും, ചവിട്ടുമേറ്റിട്ടും വിനയം കൊണ്ട് വിസ്മയിപ്പിക്കുകയാണ് ഈ എം. എൽ. എ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here