എസ് സതീഷ് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി

S Satheesh

സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തെരഞ്ഞെടുത്തു. സി എൻ മോഹനൻ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റും തെരഞ്ഞെടുത്തു.ഡി വൈ എഫ് ഐ മുൻ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് കൂടിയായ സതീഷ് നിലവിൽ സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനുമാണ്.

എറണാകുളം ലെനിൻ സെൻ്ററിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷിൻ്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോ​ഗമാണ് പുതിയ ജില്ലാ സെക്രട്ടറിയേയും ജില്ലാ സെക്രട്ടറിയേറ്റും തെരഞ്ഞെടുത്തത്. എസ് സതീഷാണ് പുതിയ ജില്ലാ സെക്രട്ടറി. എം പി പത്രോസ്, പി ആർ മുരളീധരൻ, ജോൺ ഫെർണാണ്ടസ്, കെ എൻ ഉണ്ണികൃഷ്‌ണൻ, സി കെ പരീത്, സി ബി ദേവദർശനൻ, ആർ അനിൽകുമാർ, ടി സി ഷിബു, പുഷ്‌പദാസ്, കെ എസ് അരുൺ കുമാർ, ഷാജി മുഹമ്മദ് എന്നിവരാണ് സെക്രട്ടറിയറ്റ് അംഗങ്ങള്‍. അഡ്വ കെ എസ് അരുൺകുമാർ ഷാജി മുഹമ്മദ് എന്നിവരാണ് സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങൾ.

എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ എസ് സതീഷ് ഡിവൈഎഫ്ഐയുടെ സംസ്ഥാന പ്രസിഡൻ്റ്. ഡിവൈഎഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. നിലവിൽ സിപിഐ എം സംസ്ഥാന കമ്മറ്റി അം​ഗവും യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനുമാണ്.

പാർട്ടിയുടേത് കൂട്ടായ നേതൃമാണെന്ന് പുതിയ ചുമതല നന്നായി നിർവ്വഹിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എസ് സതീഷ് പറഞ്ഞു.
യുവജന സംഘടനാ പ്രവർത്തന രംഗത്തുള്ള പരിചയവും അനുഭവസമ്പത്തുമുള്ള എസ് സതീഷിന് ജില്ലയിൽ പാർട്ടിയെ മികച്ച രീതിയിൽ നയിക്കാൻ കഴിയുമെന്ന് സംസ്ഥാന സെക്രട്ടിയേറ്റംഗം സി എൻ മോഹനൻ പറഞ്ഞു.

ഏകകണ്ഠമായിരുന്നു തെരഞ്ഞെടുപ്പുകളെല്ലാം. സി എൻ മോഹനൻ, എം അനിൽകുമാർ, എം സി സുരേന്ദ്രൻ എന്നിവരാണ് സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായത്. സി എൻ മോഹനൻ സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും എം അനിൽകുമാർ സംസ്ഥാന കമ്മറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നായിരുന്ന ഒഴിവ് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News