‘ഒരേ ബാറ്റിങ് ശൈലിയും സ്ഥിരതയില്ലാത്ത പ്രകടനവും’, സഞ്ജു സാംസനെതിരെ ശ്രീശാന്ത് രംഗത്ത്

ഇന്ത്യൻ തരാം സഞ്ജു സാംസണെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ശ്രീശാന്ത് രംഗത്ത്. സഞ്ജു ബാറ്റിങിനോടുള്ള സമീപനം മാറ്റണമെന്നും മുന്‍ കളിക്കാരുടെ അഭിപ്രായങ്ങൾ മാനിക്കാൻ തയാറാകണമെന്നും ശ്രീശാന്ത് പറഞ്ഞു. പിച്ചിന്റെ സ്വഭാവമനുസരിച്ച് സഞ്ജു കളിക്കണമെന്ന് ആരെങ്കിലും പറഞ്ഞാലും സഞ്ജു അതു കേൾക്കാതെ ഒരേ രീതിയിലാണ് ബാറ്റു ചെയ്യാറെന്നും, ഒരേ ബാറ്റിങ് ശൈലിയും സ്ഥിരതയില്ലാത്ത പ്രകടനവുമാണ് സഞ്ജുവിന്റേതെന്നും ശ്രീശാന്ത് കുറ്റപ്പെടുത്തി.

ALSO READ: പല തവണ പരാജയപ്പെട്ട ഷാജി കുശുമ്പുകുത്തുന്നു; സ്വബോധമുള്ളവർക്ക് പ്രതികരിക്കാതിരിക്കാനാവില്ല; മന്ത്രി ആർ ബിന്ദു

‘സിലക്‌ഷൻ കമ്മിറ്റിയുടെ തീരുമാനം ശരിയാണ്. ഒരു കളിക്കാരന്‍ സ്വയം മനസ്സിലാക്കുകയെന്നത് വളരെ പ്രധാനമാണ്. ഗാവസ്കർ, ഹർഷ ഭോഗ്‌ലെ, രവി ശാസ്ത്രി തുടങ്ങിയവരെല്ലാം സഞ്ജുവിനെ ഓവർറേറ്റ് ചെയ്യുകയാണ്. സഞ്ജു പ്രതിഭയുള്ള കളിക്കാരനാണെന്നതിൽ സംശയമില്ല. എന്നാൽ അദ്ദേഹത്തിന്റെ ബാറ്റിങിനോടുള്ള സമീപനം പ്രശ്നമാണ്. സഞ്ജുവിനെ കാണുമ്പോഴെല്ലാം ഞാൻ പറയാറുള്ളത് ഇതേ കാര്യമാണ്. എല്ലാ ബോളർമാരെയും ഒരുപോലെ നേരിടരുത്, പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി വേണം കളിക്കാൻ. ഏതു ബോളർക്കെതിരെയും വലിയ ഷോട്ട് കളിക്കാം. എന്നാൽ അത് കൃത്യമായ അവസരത്തിലായിരിക്കണം’, ശ്രീശാന്ത് വിമർശിച്ചു.

ALSO READ: രണ്ടാം വന്ദേഭാരതിന്റെ സമയക്രമങ്ങൾ പുറത്തുവിട്ടു; ഉദ്ഘാടനം കാസർഗോഡ് നിന്ന്

‘ഞാനടക്കമുള്ള മലയാളികൾ പലപ്പോഴും സഞ്ജുവിന് അവസരം ലഭിക്കുന്നില്ലെന്ന് പറയാറുണ്ട്. എന്നാൽ ഇപ്പോൾ അത് പറയാനാകില്ല. അയർലൻഡിനും ശ്രീലങ്കയ്ക്കുമെതിരെ കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. 10 വർഷമായി അദ്ദേഹം ഐപിഎല്ലിൽ കളിക്കുന്നുണ്ട്. ഒരു ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ് സഞ്ജു. ഇക്കാലയളവിൽ 3 സെഞ്ചറികൾ നേടിയെന്നല്ലാതെ സ്ഥിരതയുള്ള പ്രകടനം കാഴ്ചവയ്ക്കാൻ അദ്ദേഹത്തിനായിട്ടില്ല. ഏകദിനത്തിൽ കൂടുതൽ പന്തുകൾ നേരിടാനുള്ള ക്ഷമ സഞ്ജു കാണിക്കണം’, ശ്രീശാന്ത് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News