‘ശബരിമലയിൽ ഉണ്ടായത് അനാവശ്യ പ്രക്ഷോഭം, അതിന്റെ ലക്ഷ്യം നമ്മൾ തിരിച്ചറിയണം’: മന്ത്രി കെ രാധാകൃഷ്ണൻ

ശബരിമലയിൽ ഉണ്ടായത് അനാവശ്യ പ്രക്ഷോഭമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. നിയമസഭാസമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ശബരിമല മാസ്റ്റർ പ്ലാനിൻ്റെ പദ്ധതികൾക്കായി ഹൈപ്പവർ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം പുരോഗമിക്കുകയാണ്. പലപദ്ധതികൾ ശബരിമലയിൽ നടന്നു വരുന്നു. എന്നാൽ ഭൂമി ലഭ്യമാക്കുന്നതിൽ തടസങ്ങൾ നേരിടുന്നുണ്ട്.

Also Read: റബ്ബറിന്റെ വിലയിലുണ്ടായ കുറവ് കേന്ദ്രസർക്കാർ ഏർപ്പെട്ട കരാറിന്റെ തിക്തഫലം; പി പ്രസാദ്

ശബരിമലയിൽ തിരക്ക് ചില സന്ദർഭങ്ങളിൽ ഉണ്ടായി. ഇത് ഉപയോഗിച്ച് ശബരിമലയെ തകർക്കുന്ന തരത്തിൽ പലരും പ്രചാരണം നടത്തി. സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചു എന്ന തരത്തിൽ പെയ്ഡ് ന്യൂസുകൾ ഉണ്ടായി. ഭക്തരെ തല്ലിച്ചതച്ചുവെന്ന രീതിയിൽ വ്യാജ വീഡിയോ വന്നു. കുഞ്ഞിൻ്റെ മരണമടക്കം ആശങ്ക ഉണ്ടാക്കുന്ന പ്രചാരണം നടന്നു. സൈബർ സെൽ വഴി അന്വേഷണവും കേസെടുക്കലും ആരംഭിച്ചതോടെ ഇതിന് ശമനമുണ്ടായി.

Also Read: ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ എതിരെ വീണ്ടും ഗുരുതര ആരോപണവുമായി സാക്ഷി മാലിക്

ശബരിമലയിൽ പൊലീസ് നല്ല രീതിയിൽ ഇടപെട്ടു. പൊലീസ് ഇടപെട്ടില്ലെങ്കിൽ ഉണ്ടാകുന്ന പ്രശ്നം വേറെയാണ്. പുൽമേടിന്റെയും പമ്പയുടെയും അനുഭവം നമുക്കു മുന്നിലുണ്ട്. ആ അനുഭവം ആവർത്തിക്കാതിരിക്കാൻ ആണ് പൊലീസ് മുൻകരുതലെടുത്തത്. പൊലീസ് ഇടപെടൽ ശരിയായ രീതിയിൽ ആണെന്ന അഭിപ്രായമാണ് സർക്കാരിനെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News