ശബരിമല തീർത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു

ശബരിമല തീർത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ 28 പേർക്ക് പരിക്കുണ്ട്. ഡ്രൈവറുടെ നില ഗുരുതരമാണ്.

9 കുട്ടികളടക്കം 64 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ അടിയന്തിര നടപടികളെടുക്കാൻ ജില്ലാ കളക്ടർക്ക് മന്ത്രി കെ. രാധാകൃഷ്ണൻ നിർദ്ദേശം നൽകി. തമിഴ്നാട്ടിൽ നിന്ന് എത്തിയ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. 42 പേർക്ക് സഞ്ചരിക്കാവുന്ന വാഹനത്തിലാണ് 60 പേരിൽ കൂടുതലുണ്ടായിരുന്നത് എന്ന് അധികൃതർ സംശയം പ്രകടിപ്പിച്ചു. പരിക്കേറ്റവരെ പരിക്കേറ്റവരെ കോട്ടയം, പത്തനംതിട്ട, നിലയ്ക്കൽ ആശുപത്രികളിലേക്ക് മാറ്റി

അതേസമയം, അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദ്ഗ്ധ ചികിത്സ ഉറപ്പാക്കാന്‍ വേണ്ട ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. കോന്നി മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തും. സജ്ജമാകാന്‍ കോട്ടയം മെഡിക്കല്‍ കോളേജിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News