ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി മുരാരി ബാബു അന്തരിച്ചു

Murari Babu Passes away

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു. ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. കഴിഞ്ഞ മൂന്ന് മാസമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.

കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ആയിരുന്നു അന്ത്യം. ശബരിമല സ്വർണ മോഷണ കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് അറസ്റ്റിലാവുകയും 90 ദിവസത്തിനു ശേഷം മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ശബരിമല ദ്വാരപാലക ശില്‍പ്പ പാളി കേസിലും കട്ടിളപ്പാളി കേസിലും പ്രതിയാണ് ഇ​ദ്ദേഹം.

ALSO READ: ഭരണാനുകൂല സംഘടനാനേതാവിന് ജോലിയിൽ ഇളവ് നൽകണം; വിചിത്ര ഉത്തരവുമായി സംസ്ഥാന ആസൂത്രണ ബോർഡ്

കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ ആദ്യത്തെ പ്രതി കൂടിയാണ് മുരാരി ബാബു. അറസ്റ്റിലായി 90 ദിവസങ്ങള്‍ക്ക് ശേഷം കൊല്ലം വിജിലന്‍സ് കോടതിയാണ് മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്.

Murari Babu, former Administrative Officer of Sabarimala and an accused in the Sabarimala gold theft case, has passed away.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News