“ശബരിമലയിൽ കൊള്ള നടത്തിയത് ആരാണെങ്കിലും സിപിഐഎം അവരെ സംരക്ഷിക്കില്ല”: എം ​വി ഗോവിന്ദൻ മാസ്റ്റർ

mv-govindan-master-

ശബരിമലയിൽ സ്വർണ മോഷണം നടത്തിയത് ആരാണെങ്കിലും അവരെ ഒരിക്കലും സിപിഐഎം സംരക്ഷിക്കില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. പോറ്റിയെ ശബരിമലയിൽ കയറ്റിയത് കമ്മ്യൂണിസ്റ്റുകാരല്ലെന്നും, എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണെന്നും അദ്ദേഹം ആരോപിച്ചു. പോറ്റി സോണിയാ ഗാന്ധിയെ കണ്ടത് എന്തിനാണെന്ന് വ്യക്തമാക്കണം. പെരും കള്ളൻമാർക്ക് സോണിയാ ഗാന്ധിയെ കാണാൻ ആരാണ് അവസരമൊരുക്കിയതെന്നും അദ്ദേഹം ചോദിച്ചു. ഇടതുപക്ഷം വിശ്വാസികൾക്കൊപ്പം നിൽക്കുന്ന പ്രസ്ഥാനമാണ് അതിനാൽ ഒരിക്കലും പ്രതികളായവരെ സംരക്ഷിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഒപ്പം കേരളത്തിൻ്റെ വികസനത്തെ ഉപപ്രതിപക്ഷ നേതാവ് കുഞ്ഞാലിക്കുട്ടി അംഗീകരിച്ചെന്നും അദ്ദേഹം ഓർമപ്പെടുത്തി.

Also read : എഫ്സിആർഎ നിയമഭേദ​ഗതി ബില്ലിൽ ആശങ്ക അറിയിച്ച് കേന്ദ്രത്തിന് നിവേദനം നൽകി സിബിസിഐ

രാവിലെ മുതൽ രാത്രി വരെ കള്ളം പറയുന്ന പ്രതിപക്ഷ നേതാവ് ഇവിടെ ഉള്ളത്. ഇടതുപക്ഷത്തിനെതിരെ യുഡിഎഫും മാധ്യമങ്ങളും കള്ളപ്രചരണങ്ങൾ നടത്തുകയാണ്. കമ്യൂണിസ്റ്റുകൾക്കെതിരായി കടന്നാക്രമണങ്ങൾ നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. നരേന്ദ്ര മോദി കേരളത്തിനോട് സാമ്പത്തിക ഉപരോധം തീർക്കുകയാണ്. കേരളത്തിൻ്റെ ഒരറ്റം മുതൽ അങ്ങേയറ്റം വരെ വികസനമാണ്. കിഫ്ബിയാണ് ഇന്നത്തെ കേരളത്തെ പടുത്തുയർത്തിയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ 400 ഓളം പാലങ്ങൾ നിർമ്മിച്ചു. കേന്ദ്രം എത്ര അവഗണന കാണിച്ചാലും കേരളം ശക്തമായി മുന്നോട്ട് പോകും.മൂന്നാം ടേമിലും ഇടതുപക്ഷം വരുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News