മകരവിളക്ക് തെളിച്ചു; തൊഴുത് അയ്യപ്പ ഭക്തര്‍

പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിച്ചു. അയ്യനെ കാണാന്‍ മലകയറിയ വിശ്വാസികള്‍ ശരണം വിളികളോടെയാണ് മകരവിളക്ക് ദര്‍ശിച്ചത്. ശരണമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഭക്തകര്‍ മൂന്ന് തവണ മകരവിളക്ക് ദര്‍ശിച്ചു.

ALSO READ:  കേരളത്തെ മാതൃകയാക്കി കര്‍ണാടക; ഇനി റോഡുകള്‍ എഐ ഭരിക്കും, പൊലീസിന്റെ കണ്ണുകളായി ‘അസ്ത്ര’വും

പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയില്‍ വന്‍ വരവേല്‍പ്പോടെയാണ് അയ്യപ്പസന്നിധിയിലേക്ക് എത്തിയത്. തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം പ്രതിനിധികളും അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് സന്നിധാനത്തേക്ക് ആനയിക്കുകയും പതിനെട്ടാംപടി കയറി സോപാനത്തില്‍ എത്തിയപ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുകയും ചെയ്തു.

ALSO READ:  ‘എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും സിപിഐഎം ജനങ്ങളുടെ മുമ്പില്‍ ഉണ്ടാവും’: എ കെ ബാലന്‍

മകരവിളക്ക് ദൃശ്യമാകുന്ന എല്ലായിടത്തും അയ്യപ്പ ഭക്തരുടെ വന്‍സംഘമാണ് തമ്പടിച്ചിരുന്നത്. സുരക്ഷയ്ക്കും ദര്‍ശനത്തിനും മുന്‍ഗണന നല്‍കിയുള്ള പ്രവര്‍ത്തനം അധികൃതര്‍ നേരത്തെ തന്നെ നടത്തിയിരുന്നു.

ALSO READ:  ഹരിവരാസനം പുരസ്‌കാരം പി കെ വീരമണിദാസിന് നല്‍കി മന്ത്രി കെ രാധാകൃഷ്ണന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News