ശബരിമലയിൽ നാളെ മണ്ഡല പൂജ

ശബരിമലയിൽ മണ്ഡല പൂജ നാളെ. തങ്ക അങ്കി വഹിച്ചുള്ള രഥയാത്ര ഇന്ന് ഉച്ചയോടെ പമ്പയിൽ എത്തും. വൈകിട്ട് 6.30 ന് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. ഘോഷയാത്ര കടന്ന് പോകുന്നതിന്റെ ഭാഗമായി നിലയ്ക്കലിൽ നിന്നും രാവിലെ 11 മണിക്ക് ശേഷവും പമ്പയിൽ നിന്നും ഉച്ചയ്ക്ക് 1 മണിക്ക് ശേഷവും തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തി വിടില്ല . തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെർച്വൽ ക്യൂ ഇന്ന് 64,000 ആയും നാളെ 70, 000 ആയും കുറച്ചു. വലിയ തിരക്കാണ് ഇപ്പോഴും അനുഭവപ്പെടുന്നത്.

ALSO READ: സംസ്ഥാന സ്കൂൾ കലോത്സവം; ‘പുസ്തകവണ്ടി’ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News