മീനമാസ പൂജക്കായി മാർച്ച് 14-നും ഉത്സവത്തിനായി മാർച്ച് 22-നും ശബരിമല നട തുറക്കും

sabarimala

മീനമാസ പൂജകൾക്കായി മാർച്ച് 14 വൈകിട്ട് അഞ്ചുമണിക്ക് ശബരിമല നട തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കും. മീനമാസം ഒന്നിന് (മാർച്ച് 15) രാവിലെ 5 മണിക്കാണ് ദർശനത്തിനായി നട തുറക്കുക.

മീനമാസം ഒന്നു മുതൽ കളഭാഭിഷേകവും പടിപൂജയും ഉണ്ടായിരിക്കും. മീനമാസ പൂജകൾ പൂർത്തിയാക്കി മാർച്ച് 19 ന് രാത്രി 10 മണിക്ക് നടയടയ്ക്കും. ശബരിമല ഉത്സവത്തിനായി മാർച്ച് 22 വൈകിട്ട് അഞ്ചുമണിക്ക് നട തുറക്കും. മാർച്ച് 23 ന് പകൽ 11.30 നും 12 നും ഇടയിലുള്ള മുഹൂർത്തത്തിൽ ശബരിമല ഉത്സവത്തിന് കൊടിയേറും. മാർച്ച് 24 മുതൽ മാർച്ച് 31 വരെ എല്ലാ ദിവസവും ഉച്ച പൂജയ്ക്ക് ശേഷം ഉത്സവബലി ഉണ്ടായിരിക്കും. മാർച്ച് 31നാണ് പള്ളിവേട്ട. ഏപ്രിൽ ഒന്നിനാണ് ഭഗവാന് പമ്പയിൽ ആറാട്ട്. ഏപ്രിൽ 1 ന് രാവിലെ 9 മണിക്ക് സന്നിധാനത്തുനിന്നും ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് പുറപ്പെടും. ആറാട്ടിനു ശേഷം ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തിയ ശേഷം രാത്രി പത്തിന് നട അടയ്ക്കും.

Also read : ‘തനിക്കെതിരെയുള്ള പൊലീസ് കേസ് പിൻവലിക്കണം’; വാട്ടർ ടാങ്കിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ വെർച്ചൽ ക്യു വെബ്സൈറ്റ് www.sabarimalaonline.org വഴി ദർശനത്തിനായുള്ള സ്ലോട്ട് ഉറപ്പുവരുത്തണം. സന്നിധാനത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് www.onlinetdb.com എന്ന വെബ്സൈറ്റിലൂടെ മുറികൾ ബുക്ക് ചെയ്യാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News