പതിനെട്ടാംപടി കയറിയെത്തുന്ന ഭക്തർക്ക് ഫ്ളൈ ഓവര്‍ ഒഴിവാക്കി നേരിട്ട് ദര്‍ശനം; ശബരിമല നട ഇന്ന്  തുറക്കും

sabarimala

മീനമാസ പൂജക്കായി ദർശന ക്രമീകരണത്തിൽ പുതിയ പരിഷ്കാരങ്ങളോടെ ശബരിമല നട ഇന്ന്  തുറക്കും . പതിനെട്ടാംപടി കയറിയെത്തുന്ന ഭക്തർക്ക് ഫ്ളൈഓവര്‍ ഒഴിവാക്കി നേരിട്ട് ദര്‍ശനം നടത്താവുന്ന രീതിയാണ്  പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത് . തീർത്ഥാടകർക്ക് സുഖദർശനം ഒരുക്കാനാണ് പുതിയ ദർശന രീതി എന്ന ദേവസ്വം ബോർഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത് പറഞ്ഞു.

ഇന്ന് വൈകിട്ട് അഞ്ചിനാണ് നട തുറക്കുക പുതിയ ദർശന രീതി നട തുറക്കുമ്പോൾ മുതൽ തന്നെ നടപ്പിലാകും . പതിനെട്ടാംപടി കയറി ഇടത്തേക്ക് തിരിഞ്ഞ് ഫ്ലൈ ഓവറിൽ ക്യൂ നിന്ന് ദർശനം നടത്തുന്ന രീതിക്കാണ് മാറ്റം വരുക .പുതിയ സംവിധാനം  പ്രകാരം  കൊടിമരത്തിന്റെ ഇരുവശത്തും കൂടി രണ്ടു നിരയായി അയ്യപ്പന്മാരെ കടത്തിവിട്ട് ബലിക്കൽപ്പുര വഴി മുന്നോട്ട് നീങ്ങാം. ചുരുങ്ങിയത് 20 സെക്കൻഡ് സമയം ദർശനം ഉറപ്പുവരുത്തുന്നതാണ് പുതിയ സംവിധാനം.മുൻപ് തീർത്ഥാടകർക്ക് 5 സെക്കൻഡ് താഴെ മാത്രമായിരുന്നു ദർശനം സാധ്യമായിരുന്നത്.പുതിയ ദർശന രീതി നടപ്പാക്കുന്നതിനുള്ള പ്ലാറ്റ്ഫോം , ബാരിക്കേഡ് ,കാണിക്കവഞ്ചി എന്നിവയുടെ നിർമ്മാണം പൂർത്തിയായി .പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കി വിജയിച്ചാൽ , സ്ഥിരം ദർശന രീതിയാക്കി മാറ്റും. 

ALSO READ: KAIRALI NEWS EXCLUSIVE | ബാങ്കിൽ 8 ലക്ഷം രൂപ വായ്പ, തിരിച്ചടയ്ക്കാൻ നിരന്തരമായ സമ്മർദ്ദമുണ്ടായിരുന്നു: നിർണായക വെളിപ്പെടുത്തലുമായി അഫാൻ്റെ അമ്മ

പതിനഞ്ചാം തീയതി മുതൽ ദിവസവും ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, 25 കലശം, അഷ്ടാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ടാകും.  18 ന് വൈകിട്ട് സഹസ്രകലശപൂജയും 19 ന് വൈകിട്ട് സഹസ്ര കലശാഭിഷേകവും ഉണ്ട് . 19 ന് രാത്രി 10 ന് നട അടക്കും.സുരക്ഷിതവും പരാതിരഹിതമായ മണ്ഡല മകരവിളക്ക് തീർത്ഥാടനകാലം ഒരുക്കിയ ദേവസ്വം വകുപ്പിനും ദേവസ്വം ബോർഡിനും ഏറെ പ്രശംസകൾ ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News