ളാഹയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് 5 പേർക്ക് പരിക്ക്

പത്തനംതിട്ട ളാഹയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു. 5 പേർക്ക് പരിക്ക്. കൊല്ലം പട്ടാഴി സ്വദേശികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. രാവിലെയായിരുന്നു സംഭവം.

ALSO READ: ഗുജറാത്ത്‌ ബോട്ട് അപകടം; പതിനെട്ട് പേർക്കെതിരെ കേസെടുത്തു

തീർത്ഥാടകർ സഞ്ചരിച്ച ബൊലേറോ ജീപ്പാണ് പമ്പയിലേക്ക് കൊപ്രയുമായി വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിച്ചിരിക്കുന്ന വിവരങ്ങൾ.

ഇടിയുടെ ആഘാതത്തില്‍ ലോറി താഴേക്ക് തെന്നിമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here