ശബരിമല മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര ജനുവരി 13 ന്

തിരുവാഭരണ ഘോഷയാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്തി പത്തനംതിട്ട ജില്ലാ കളക്ടർ. മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ജനുവരി 13 നാണ് പന്തളത്ത് നിന്നു ആരംഭിക്കുന്നത്. പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രവും പന്തളം കൊട്ടാരവും തിരുവാഭരണ മാളികയും ജില്ലാ കളക്ടർ എ ഷിബു സന്ദർശിച്ചു.

Also Read: കണ്ണൂരിൽ ഗവർണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം കത്തിച്ച് എസ് എഫ് ഐ

തിരുവാഭരണ ഘോഷയാത്രക്ക് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താനായിരുന്നു കളക്ടറുടെ സന്ദർശനം. നിയുക്ത രാജപ്രതിനിധി രാജ രാജ വർമ്മ, പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി എം.ആർ സുരേഷ് വർമ തുടങ്ങിയവരുമായി ജില്ലാ കളക്ടർ ആശയ വിനിമയം നടത്തി. ഘോഷയാത്രക്ക്‌ വേണ്ട ഒരുക്കങ്ങൾ നടന്നു വരികയാണെന്നും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും തിരക്ക് നിയന്ത്രിച്ച് സുഗമമായ ദർശനം ഒരുക്കാനും വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ സന്ദർശന ശേഷം അറിയിച്ചു.

Also Read: മദ്യവും ലോട്ടറിയും ആണ് അധികവരുമാനം എന്ന പ്രചരണം ശരിയല്ല; കണക്കുകൾ പങ്കുവെച്ച് സംസ്ഥാന ആസൂത്രണ ബോർഡ് അംഗം

നിലവിൽ ക്ഷേത്രത്തില്‍ ദര്‍ശനത്തിനു വച്ചിട്ടുള്ള തിരുവാഭരണങ്ങള്‍ പ്രത്യേക പൂജകൾക്ക് ശേഷം ജനുവരി 13 ന് മൂന്ന് പേടകങ്ങളിലേക്ക് മാറ്റും. മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 13ന് ഉച്ചകഴിഞ്ഞ് ഒന്നിന് വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News