ശബരിമല മണ്ഡലകാലം മുതലെടുക്കാൻ വന്ദേ ഭാരതിനെ പാളത്തിലിറക്കി റെയിൽവേ

ശബരിമല മണ്ഡലകാലം മുതലെടുത്ത്‌ തീർഥാടകരെ ടിക്കറ്റ്‌ നിരക്കിന്റെ പേരിൽ കൊള്ളയടിക്കാൻ റെയിൽവേ. സാധാരണക്കാർ കൂടുതലായും ആശ്രയിക്കുന്ന സ്‌പെഷ്യൽ ട്രെയിനുകളുടെ ടിക്കറ്റ്‌ നിരക്ക്‌ 30 ശതമാനം വർധിപ്പിച്ചു. സൂപ്പർ ഫാസ്‌റ്റ്‌ ട്രെയിനുകൾ അനുവദിക്കുന്നതിനു പകരം വന്ദേഭാരത്‌ ഓടിച്ച്‌ അധിക നിരക്ക്‌ ഈടാക്കിയുമാണ്‌ കേന്ദ്ര ഗോവെർന്മെന്റിന്റെ കീഴിലുള്ള റെയിൽവേ സാധാരണ ജനങ്ങളെ ദ്രോഹിക്കുന്നത്. ശബരിമലയിലേക്ക് കൂടുതൽ തീർഥാടകർ എത്തുന്നത് തമിഴ്‌നാട്ടിൽനിന്നാണ്‌ എന്നാൽ ഇവർക്ക്‌ ടിക്കറ്റ്‌ നിരക്ക്‌ കുറവുള്ള ഫാസ്‌റ്റ്‌, സൂപ്പർ ഫാസ്‌റ്റ്‌ ട്രെയിനുകൾ അനുവദിക്കുന്നതിനു പകരം വന്ദേഭാരതാണ്‌ അനുവദിച്ചത്‌.

ALSO READ: ജിതു പട്‌വാരി മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ

കഴിഞ്ഞ ദിവസം സർവീസ്‌ തുടങ്ങിയ ചെന്നൈ കോട്ടയം വന്ദേഭാരത്‌ ട്രെയിനിൽ ചെയർ കാറിന്‌ 1,640 രൂപയും എക്സിക്യുട്ടീവ്‌ ക്ലാസിന്‌ 3,300 രൂപയുമാണ്‌. ഈ ദൂരത്തിന്‌ മറ്റ്‌ ട്രെയിനുകളിൽ സ്ലീപ്പർ ക്ലാസ്‌–430 രൂപ, തേഡ്‌ എസി–1,140 രൂപ, സെക്കൻഡ്‌ ക്ലാസ്‌ എസി–1605 രൂപ, ഫസ്‌റ്റ്‌ ക്ലാസ്‌ എസി–2720 രൂപ എന്നിങ്ങനെയാണ്‌ നിരക്ക്‌. ഈ ട്രെയിനുകളിൽ ടിക്കറ്റ്‌ തീർന്നാൽ നിർവാഹമില്ലാത്തവരാണ്‌ വന്ദേഭാരതിന്‌ ടിക്കറ്റെടുക്കുക. ഇതിലാണെങ്കിൽ ഒരാൾക്ക്‌ ചുരുങ്ങിയത്‌ 3280 രൂപ വേണം.

ALSO READ: ലുലുവിന്റെ പേരിൽ വ്യാജസൈറ്റുകളുടെ ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ്

ഈ സീസണിൽ 20 സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചപ്പോൾ 30 ശതമാനം അധിക നിരക്ക്‌ ചുമത്തി. പാലക്കാടുമുതൽ ചെങ്ങന്നൂർവരെ സൂപ്പർ ഫാസ്‌റ്റ്‌ ട്രെയിനിൽ സ്ലീപ്പർ ടിക്കറ്റ്‌ നിരക്ക്‌ 215 രൂപയാണ്‌. എന്നാൽ സ്‌പെഷ്യൽ ട്രെയിനിന്‌ 385 രൂപ നൽകണം. തേഡ്‌ എസി–990 രൂപ, സെക്കൻഡ്‌ എസി–1440 രൂപയുമാണ്‌. മറ്റ്‌ ട്രെയിനിൽ എസി ത്രീ ടയറിന്‌ 555, ടൂ ടയറിന്‌ 760 എന്നിങ്ങനെയാണ്‌. എക്‌സ്‌പ്രസ്‌ ട്രെയിനിൽ സ്ലീപ്പർ, എസി ത്രീടയർ, എസി ടു ടയർ ക്ലാസുകളിൽ യഥാക്രമം 185, 505, 710 രൂപയാണ്‌ നിരക്ക്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News