ശബരിമല നടയടച്ച ശേഷം വിഡീയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; വ്ളോഗർക്കെതിരെ കേസെടുത്ത് പൊലീസ്

sabarimala vlogger case

ശബരിമലയിലെ വീഡിയോ ചിത്രീകരണത്തിനെതിരെ കേസെടുത്ത് പമ്പ പൊലീസ്. നടയടച്ച ശേഷമുള്ള ദൃശ്യങ്ങൾ പകർത്തി സമൂ​ഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വ്ലോഗർക്കെതിരെയാണ് കേസെടുത്തത്. ചെങ്ങറ സ്വദേശിയായ വ്ലോ​ഗറാണ് വീഡിയോ ചിത്രീകരിച്ച് സമൂഹാമാധ്യമത്തിൽ പ്രചരിപ്പിച്ചത്.

Also read: വീണ്ടും അടി, അടിയോടടി…; വി ഡി സതീശനെ പരസ്യമായി പിന്തുണച്ച ലീഗ് നിലപാടിനെതിരെ കോൺഗ്രസിനുള്ളിൽ അമർഷം

കേസെടുത്തതിന് പി​ന്നാ​ലെ വി​ഡി​യോ യൂട്യൂബിൽ നി​ന്നും നീ​ക്കം ചെയ്തു. ശബരിമല സ്‌​പെ​ഷ്യ​ൽ ക​മ്മീ​ഷ്ണ​ർ ആ​ർ ജ​യ​കൃ​ഷ്ണ​ൻ പ​മ്പ പോ​ലീ​സി​നോ​ടും വ​നം വ​കു​പ്പി​നോ​ടും റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് പ​മ്പ പൊലീ​സ് കേ​സെ​ടു​ത്തത്.

Also read: ബെം​ഗളൂരുവിലെ നഴ്സിംങ് കോളേജിൽ ജീവനൊടുക്കിയ ആദിത്യൻ്റെ മരണത്തിൽ ദു​​രൂഹതയെന്ന് ബന്ധുക്കൾ

ന​ട അ​ട​ച്ച​തി​ന് ശേ​ഷം ശ​ബ​രി​മ​ല​ക്കാ​ഴ്ച എ​ന്ന പേ​രി​ലാ​യി​രു​ന്നു വി​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. 10 മി​നു​റ്റ് ദൈ​ർ​ഘ്യ​മു​ള്ള​താ​യി​രു​ന്നു വി​ഡി​യോ.
ക​ഴി​ഞ്ഞ മാ​സം ഇരുപത്തി നാലാം തീ​യ​തി​യാ​യി​രു​ന്നു വി​ഡി​യോ അ​പ്‌​ലോ​ഡ് ചെ​യ്ത​ത്. ശബരിമലയിലെ ആചാരങ്ങളും സുരക്ഷയും ലംഘിച്ചു കൊണ്ട് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിലാണ് കേസെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾക്ക് സാധ്യതയുള്ളതായാണ് പൊലീസ് അറയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News