
മേട വിഷുദിനത്തിൽ പുലർച്ചെ നാലുമണിക്ക് ശബരിമല നടതുറക്കും. 4 മണി മുതൽ ഭക്തർക്ക് വിഷുക്കണി കണ്ട് ദർശനത്തിന് അവസരമുണ്ട്. വിഷുക്കണി ദർശനം രാവിലെ 7 വരെയുണ്ടാകും. കണി ദർശനത്തിനുശേഷം മാത്രമേ അഭിഷേകം ഉണ്ടായിരിക്കുള്ളൂ.
ALSO READ: ഹരിത കർമ്മ സേന സമാനതകൾ ഇല്ലാത്ത കേരളത്തിൻ്റെ ശുചിത്വ സൈന്യം: മന്ത്രി എം ബി രാജേഷ്
അതേസമയം ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം ആ ലേഖനം ചെയ്ത സ്വർണ്ണ ലോക്കറ്റുകളുടെ വിതരണം വിഷുദിനം മുതൽ ആരംഭിക്കും. ലോക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. WWW.sabarimalaonline.org എന്ന വെബ്സൈറ്റിലൂടെ ലോക്കറ്റുകൾ ബുക്ക് ചെയ്യാം. രണ്ട് ഗ്രാം, നാല് ഗ്രാം, 8 ഗ്രാം എന്നിങ്ങനെ വ്യത്യസ്ത തൂക്കത്തിലുള്ള ലോക്കറ്റുകൾ ലഭ്യമാണ്.
രണ്ട് ഗ്രാം സ്വർണത്തിലുള്ള ലോക്കറ്റിന് 19,300/- രൂപയും നാല് ഗ്രാം സ്വർണ ലോക്കറ്റിന് 38,600/- രൂപയും, 8 ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റ് 77,200/- രൂപയുമാണ് നിരക്ക്. ഓൺലൈൻ വഴി ബുക്ക് ചെയ്ത ലോക്കറ്റുകൾ ശബരിമല സന്നിധാനത്ത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ നിന്ന് ഭക്തർക്ക് കൈപ്പറ്റാവുന്നതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here