
ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും. യുവതി പ്രവേശനത്തിന് എതിരായ പുനഃപരിശോധനാ ഹർജികളെ പിന്തുണയ്ക്കുന്നവരുടെ വാദം ആയിരിക്കും നടക്കുക. ഇന്നലെ സുപ്രീം കോടതി കേസിൽ നിർണായക നിരീക്ഷണം നടത്തിയിരുന്നു.
മതാചാരങ്ങളിലെ സര്‍ക്കാര്‍ ഇടപെടലിന് പൊതുമാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കാനാവില്ല എന്നായിരുന്നു സുപ്രീം കോടതിയുടെ നീരിക്ഷണം. എപ്പോള്‍ ഇടപെടാമെന്നതില്‍ മുന്‍കൂട്ടി മാര്‍ഗ നിര്‍ദേശം നല്‍കാനാവില്ല. സാമൂഹ്യ പരിഷ്‌കരണത്തിന്‍റെ പേരിലുള്ള ഇടപെടലിന് മാര്‍ഗ നിര്‍ദേശം നൽകാൻ പ്രയാസം ആണെന്നും കോടതി ചൂണ്ടിക്കാട്ടി. സമയം ലഭിക്കുകയാണെങ്കിൽ സംസ്ഥാന സർക്കാരിന്റെ വാദം ഇന്ന് ഉണ്ടായേക്കും.
അതേസമയം തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ, യുവതി പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹർജികളെ പിന്തുണച്ചുകൊണ്ടുള്ള വാദങ്ങൾ നേരത്തെ പൂർത്തിയായിരുന്നു. ഈ വാദത്തിനിടെ സാമൂഹിക പരിഷ്കരണത്തിന്റെ പേരിൽ ഒരാൾക്കും മതത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ദശലക്ഷക്കണക്കിന് ആളുകൾ വിശ്വസിക്കുന്ന ആചാരം തെറ്റാണെന്ന് പറയാൻ കോടതിക്ക് ബുദ്ധിമുട്ടാണെന്നും നിരീക്ഷിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

