
ശബരിമല യുവതി പ്രവേശനത്തിൽ സെക്രട്ടറി പറഞ്ഞത് പാർട്ടി നിലപാടാണെന്ന് മന്ത്രി വി എൻ വാസവൻ. എല്ലാ കാലത്തും വിശ്വാസികളുടെ താത്പര്യം മുൻ നിർത്തിയായിരിക്കും സർക്കാർ മുന്നോട്ടു പോകുക. ഭരണഘടനപരമായ പ്രശ്നങ്ങളാണ് സർക്കാരിനോട് കോടതി ചോദിച്ചിരിക്കുന്നത്. ആചാര കാര്യത്തിൽ പ്രവീണ്യമുള്ളവരും സാമൂഹിക പരിഷ്കർത്താക്കളുമാണ് ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടതെന്ന് 2007ൽ സർക്കാർ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Also read: സോനം വാങ്‌ചുക്കിന്റെ തടങ്കൽ നീക്കി; ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
വിശ്വാസം സംരക്ഷിക്കണമെന്നാണ് സർക്കാർ മുൻപും പറഞ്ഞിട്ടുള്ളത്. ഇതൊരു നിലപാട് മാറ്റമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന് എതിരായി നിൽക്കാൻ സർക്കാരിന് ഒരിക്കലും കഴിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Also read: ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു
യുവതി പ്രവേശനത്തിനായി കോടതിയെ സമീപിച്ചത് യുവ ബിജെപി അഭിഭാഷകരാണെന്നത് മന്ത്രി ചൂണ്ടിക്കാട്ടി. മാത്രമല്ല, ഇത്രയേറെ തിരിച്ചടി കിട്ടിയ ഒരു പ്രതിപക്ഷം ചരിത്രത്തിലുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ പ്രതിപക്ഷമാണ് ജനങ്ങളോട് മാപ്പ് പറയേണ്ടതെന്നും മന്ത്രി വി.എൻ വാസവൻ പറഞ്ഞു.
അതേസമയം, വ്യക്തിയല്ല പാർട്ടിയെന്നും, പാർട്ടിക്ക് മുകളിൽ വ്യക്തികൾ ഇല്ലെന്നും ജി സുധാകരൻ വിഷയത്തിൽ മന്ത്രി പറഞ്ഞു. അമ്പലപ്പുഴയിൽ സുധാകരൻ ഒരു ചലനവും സൃഷ്ടിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

