ശബരിമല യുവതീ പ്രവേശന പുനഃപരിശോധന ഹർജി: ഒമ്പതംഗ ഭരണഘടന ബെഞ്ച് പരിഗണിക്കും

Sabarimala Women Entry Case

ശബരിമല യുവതീ പ്രവേശന പുനഃപരിശോധന ഹർജി ഒമ്പതംഗ ഭരണഘടന ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ്‌ സൂര്യകാന്താണ് നേതൃത്വം നൽകുന്നത്. ജഡ്ജിമാരായ എം എം സുന്ദരേഷ്, എ അമാനുള്ള, ആരവിന്ദ് കുമാർ, എ ജെ മസീഹ്, പി ബി വരാലെ, ആർ മഹാദേവൻ, ജോയ്മാല ബാഗ്ചി എന്നിവർക്കൊപ്പം ജസ്റ്റിസ്‌ ബി വി നാഗരത്നയും ഭരണഘടന ബെഞ്ചിൻ്റെ ഭാഗമാകും.

ബെഞ്ചിലെ ഐക വനിതാ ജസ്റ്റിസ് ബിവി നാഗരത്നയാണെന്നാണ് സൂചന. ഏപ്രിൽ ഏ‍ഴിന് വാദം കേള്‍ക്കുന്നത് ആരംഭിക്കുന്നത്. ശബരിമലയിൽ യുവതീ പ്രവേശനം എതിർക്കുന്നവരുടെ വാദം മൂന്ന് ദിവസങ്ങളിലായാണ് നടക്കുക.

ALSO READ: ഛത്തീസ്‌ഗഡിലെ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേർന്നു പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്ന രാഹുൽ ഗാന്ധിയുടെ ആക്ഷേപം: അജ്ഞതയും അധിക പ്രസംഗവുമെന്ന് മുഖ്യമന്ത്രി

7,8,9 തീയതികളിൽ വാദം കേള്‍ക്കുന്നത് തുടരും. യുവതീപ്രവേശനം അനുകൂലിക്കുന്നവരുടെ വാദം ഏപ്രിൽ 14,15, 16 തീയതികളിൽ നടക്കും.

ALSO READ: തെലങ്കാന മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡിയുടെ വസതിയിലും കമ്പനിയിലും ഇഡി റെയ്ഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News